'രോഗം വേഗം ഭേദമാകട്ടെ'; കറികള്‍ ഇല്ലാത്തതിനു പൊതിച്ചോറിനൊപ്പം ക്ഷമ ചോദിച്ച് വീട്ടമ്മയുടെ കത്ത്
- Published by:Sarika KP
- news18-malayalam
Last Updated:
വയറുനിറയ്ക്കേണ്ട പൊതിച്ചോറ് മനസ്സുകൂടി നിറച്ച കഥയാണ് വൈക്കം സ്വദേശിനി വിദ്യയ്ക്ക് പറയാനുള്ളത്.
വയറുനിറയ്ക്കേണ്ട പൊതിച്ചോറ് മനസ്സുകൂടി നിറച്ച കഥയാണ് വൈക്കം സ്വദേശിനി വിദ്യയ്ക്ക് പറയാനുള്ളത്. ഗുരുതരരോഗം ബാധിച്ച് എട്ടുവയസ്സുള്ള മകനൊപ്പം കോട്ടയം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്ക് എത്തിയതായിരുന്നു വിദ്യ. ഇവിടെ നിന്ന് ഡിവൈഎഫ്ഐ വിതരണം ചെയ്യുന്ന പൊതിച്ചോറിനുള്ളിൽ നിന്ന് ഒരു കത്ത് ലഭിച്ചു. പൊതിച്ചോറിനൊപ്പം ക്ഷമ ചോദിച്ചു കൊണ്ടാണ് വീട്ടമ്മയുടെ കത്ത്.
കത്ത് ആരംഭിക്കുന്നത് തന്നെ ക്ഷമ ചോദിച്ച് കൊണ്ടാണ്. ഒരു വാടക വീട്ടിലാണ് താനും തൻരെ കുടുംബവും താമസിക്കുന്നത്. സ്വന്തമായി വീടോ സ്ഥലമോ ഒന്നുമില്ലെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത് എന്നും കത്തിൽ പറയുന്നു. വാടക അടക്കാത്തതിനാൽ വീട്ടിൽ നിന്ന് ഇറക്കി വിടുന്ന അവസ്ഥയാണെന്നും കത്തിൽ പറയുന്നു. ഇത് കണ്ട് വയറുനിറയ്ക്കേണ്ട പൊതിച്ചോറ് മനസ്സുകൂടി നിറച്ചെന്നും വിദ്യ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
January 08, 2024 3:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'രോഗം വേഗം ഭേദമാകട്ടെ'; കറികള്‍ ഇല്ലാത്തതിനു പൊതിച്ചോറിനൊപ്പം ക്ഷമ ചോദിച്ച് വീട്ടമ്മയുടെ കത്ത്