സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരുന്നയാൾ മരിച്ചു
- Published by:Sarika KP
- news18-malayalam
Last Updated:
കഴിഞ്ഞ ഒരാഴ്ചയായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ബൈജു.
ഇടുക്കി: സംസ്ഥാനത്ത് വീണ്ടും പനി മരണം. ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരുന്നയാളാണ് മരിച്ചത്. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി തൂങ്ങാലയിൽ ബൈജു ജോസ് (45) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ വെച്ച് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
ബൈജുവിന് ഹൃദയ സംബന്ധമായ രോഗങ്ങൾ ഉണ്ടായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ബൈജു.
ഈഡിസ് കൊതുകുകൾ വഴിയാണ് ഡെങ്കിപ്പനി പകരുന്നത്. കടുത്ത പനി, കടുത്ത തലവേദന, സന്ധികളിലും പേശികളിലും വേദന, ക്ഷീണം, ഛർദ്ദി, വിശപ്പില്ലായ്മ എന്നിവ ഡെങ്കിപ്പനിയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. ആദ്യം തന്നെ ചികിത്സ തേടിയില്ലെങ്കിൽ ഡെങ്കിപ്പനി ഗുരുതരമാകുകയും ജീവൻവരെ നഷ്ടമാകുകയും ചെയ്യാം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Idukki,Kerala
First Published :
May 25, 2024 5:52 PM IST