advertisement

ഇടുക്കിയിൽ പനി ബാധിച്ച് 10 വയസ്സുകാരി മരിച്ചു

Last Updated:

ഡെങ്കി പനിയായിരുന്നുവെന്നാണ് സംശയം.

ഇടുക്കി: പീരുമേട്ടിൽ പനി ബാധിച്ച് 10 വയസ്സുകാരി മരിച്ചു. ഏലപ്പാറ പശുപ്പാറ പുളിങ്കട്ട ഈന്തുംകാലാ പുതുവൽ ജഗദീഷ് ഭവൻ ജഗദീഷ് - ശാരദാ ദമ്പതികളുടെ മകൾ അതുല്യ (10) ആണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി പനി ബാധിച്ചതിനെ തുടർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
വെള്ളിയാഴ്ച ഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങിയെങ്കിലും രാത്രി പനി കൂടുതലായതിനെ തുടർന്ന് തിരികെ ആശുപത്രിയിൽ കൊണ്ടുവരികയും പുലർച്ചെ മൂന്ന് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഡെങ്കി പനിയായിരുന്നുവെന്നാണ് സംശയം. എന്നാൽ കൃത്യമായ മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ടിനു ശേഷമേ വ്യക്തമാവുകയുള്ളൂ. സംഭവത്തിൽ പീരുമേട് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇടുക്കിയിൽ പനി ബാധിച്ച് 10 വയസ്സുകാരി മരിച്ചു
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement