വീടിന്റെ ഗേറ്റ് തകർത്ത് കാട്ടാനയുടെ ആക്രമണത്തിൽ വയനാട്ടിൽ ഒരാൾ വീട്ടുമുറ്റത്ത് കൊല്ലപ്പെട്ടു
- Published by:Anuraj GR
- news18-malayalam
Last Updated:
കർണാടക വനംവകുപ്പിന്റെ റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ് ജനവാസമേഖലയിലിറങ്ങി ആക്രമണം നടത്തിയത്
കൽപ്പറ്റ: വയനാട്ടിൽ വീണ്ടും കാട്ടാനയുടെ വിളയാട്ടം. ജനവാസമേഖലയിൽ ഇറങ്ങിയ ആന ഒരാളെ ആക്രമിച്ചു കൊന്നു. ചാലിഗദ്ദ സ്വദേശി അജി എന്നയാളാണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അജിയെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.
മാനന്തവാടി പടമല ഭാഗത്താണ് രാവിലെ കാട്ടാനയിറങ്ങിയത്. വീടിന് പുറത്തുനിന്നയാളെ ആന പിന്നാലെ ഓടി വീട്ടുമുറ്റത്ത് വെച്ച് ആക്രമിക്കുകയായിരുന്നു. വീടിന്‍റെ മതിലും ഗേറ്റും തകർത്താണ് ആന ഉള്ളിലേക്ക് കയറിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
കർണാടക വനംവകുപ്പിന്റെ റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ് ജനവാസമേഖലയിലിറങ്ങി ആക്രമണം നടത്തിയത്. ഇപ്പോഴും ആന കുറുവ കാടുകളോട് ചേർന്ന ജനവാസമേഖലയിൽ തന്നെ തുടരുകയാണ്. ആനയെ തുരത്താൻ ശ്രമം തുടരുകയാണ്. സംഭവത്തിൽ അന്വേഷണത്തിന് വനംമന്ത്രി ഉത്തരവിട്ടു.
അജിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തെ തുടർന്ന് നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്.
advertisement
കഴിഞ്ഞയാഴ്ചയാണ് ഇതേ രീതിയിൽ കർണാടക വനംവകുപ്പിന്റെ റേഡിയോ കോളർ ഘടിപ്പിച്ച തണ്ണീർക്കൊമ്പൻ വയനാട്ടിൽ ഭീതി പരത്തിയത്. തണ്ണീർക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടിയെങ്കിലും പിന്നീട് ചരിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Wayanad,Kerala
First Published :
February 10, 2024 8:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വീടിന്റെ ഗേറ്റ് തകർത്ത് കാട്ടാനയുടെ ആക്രമണത്തിൽ വയനാട്ടിൽ ഒരാൾ വീട്ടുമുറ്റത്ത് കൊല്ലപ്പെട്ടു