താമരശേരി ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു; എട്ട് പേർക്ക് പരിക്ക്
- Published by:Anuraj GR
- news18-malayalam
Last Updated:
ചുരത്തിലെ രണ്ടാം വളവിന് താഴെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാർ കൊക്കയിലേക്ക് മറിയുകയായിരുന്നു
കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. മാവൂര്‍ സ്വദേശി റഷീദയാണ് മരിച്ചത്. അപകടത്തി. എട്ടുപേർക്ക് പരിക്കേറ്റു. ചുരത്തിലെ രണ്ടാം വളവിന് താഴെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാർ കൊക്കയിലേക്ക് മറിയുകയായിരുന്നു.
അപകടത്തിന് പിന്നാലെ കാറിനു മുകളിലേക്ക് പന ഒടിഞ്ഞു വീണതോടെ രക്ഷാപ്രവര്‍ത്തനം ദുഷ്കരമായിരുന്നു. ഇതോടെ കാറിന്‍റെ വാതിലുകൾ തുറക്കാൻ സാധിക്കാതെ വന്നു. കാറിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുക്കാനായില്ല. ഇതേത്തുടർന്ന് മുക്കം, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ നിന്നു അഗ്നിശമന സേനയുടെ യൂണിറ്റുകള്‍ എത്തിയാണ് കാറിനുള്ളിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചത്. പൊലീസും ചുരം സംരക്ഷണ സന്നദ്ധ പ്രവര്‍ത്തകരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തി മടങ്ങിയവർ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ രണ്ട് കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പൊലീസ് പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Wayanad,Kerala
First Published :
November 23, 2023 9:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
താമരശേരി ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു; എട്ട് പേർക്ക് പരിക്ക്