പള്ളിപ്പെരുന്നാളിനിടെ പടക്കം വീണ് ബൈക്ക് പൊട്ടിത്തെറിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
- Published by:Anuraj GR
- news18-malayalam
Last Updated:
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ശ്രീകാന്ത് മരിച്ചത്
തൃശൂർ: പള്ളിപ്പെരുന്നാളിന്റെ അമ്പാഘോഷത്തിനിടെ പടക്കം വീണ് ബൈക്ക് പൊട്ടിത്തെറിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു. പരിയാരം മൂലെക്കുടിയില്‍ ദിവാകരന്റെ മകന്‍ ശ്രീകാന്ത് (24) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ശ്രീകാന്ത് മരിച്ചത്. അപകടത്തിൽ ശ്രീകാന്തിന് 70 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു.
അടിയന്തര ശസ്ത്രക്രിയ നടത്താനിരിക്കെ ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് ശ്രീകാന്ത് മരിച്ചത്. പെരുന്നാൾ ആഘോഷിക്കാൻ സുഹൃത്തിനൊപ്പം ഇറച്ചിവാങ്ങാന്‍ എത്തിയതായിരുന്നു ശ്രീകാന്ത്. സുഹൃത്ത് കടയില്‍ കയറിയ സമയത്താണ് അപകടം ഉണ്ടായത്.
പരിയാരം സെയ്ന്റ് ജോര്‍ജസ് പള്ളിയിലെ അമ്പ് ആഘോഷത്തിന്റെ ഭാഗമായി അങ്ങാടി കപ്പേളക്ക് മുന്‍വശത്തുവെച്ചാണ് പടക്കം പൊട്ടിച്ചത്. ജനുവരി 27ന് വൈകിട്ട് 5.45 ഓടെ ആയിരുന്നു അപകടം. പടക്കം തെറിച്ചുവീണ് ബൈക്കിന്റെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ചു. ബൈക്കിലിരുന്ന ശ്രീകാന്തിനെ ഗുരുതരമായി പൊള്ളലേൽക്കുകയാണ്. ആദ്യം തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. വെല്‍ഡിങ് തൊഴിലാളിയാണ്. അമ്മ: ഇന്ദിര. സഹോദരന്‍: ശ്രീക്കുട്ടന്‍.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
February 03, 2024 3:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പള്ളിപ്പെരുന്നാളിനിടെ പടക്കം വീണ് ബൈക്ക് പൊട്ടിത്തെറിച്ച് പരിക്കേറ്റ യുവാവ് മരിച്ചു