കാസർഗോഡ്: പോത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു. കര്‍ണാടക ചിത്രദുര്‍ഗ സ്വദേശി സാദിഖ് (22) ആണ് മരിച്ചത്. വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. മൊഗ്രാല്‍ പുത്തൂരില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം.
പോത്ത് കച്ചവടം നടത്തുന്നവരാണ് സാദിഖും പിതാവും. ഇതിന്റെ ഭാഗമായി ഒരു ലോഡ് പോത്തുമായി മൊഗ്രാല്‍ പുത്തൂരില്‍ എത്തിയതായിരുന്നു ഇരുവരും. ഇതിനിടയില്‍ പോത്തുകളെ ഇറക്കുന്നതിനിടെ ഒരു പോത്ത് വിരണ്ടോടുകയായിരുന്നു. ആക്രമണത്തിൽ പരുക്കേറ്റ സാദിഖിനെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
Also read-തിരുവനന്തപുരത്ത് മണ്ണെടുക്കുന്നതിനിടെയുണ്ടായ അപകടത്തില് ഒരാള് മരിച്ചു
രണ്ടു കിലോമീറ്ററോളം വിരണ്ടോടിയ പോത്ത്, സമീപത്തെ കടകളും ആക്രമിച്ചു. സ്കൂട്ടർ യാത്രികനെ ഇടിച്ചുവീഴ്ത്തി. കാസർകോട്ടുനിന്ന് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി ഏഴു മണിയോടെ പോത്തിനെ പിടിച്ചുകെട്ടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.