തിരുവനന്തപുരം: തിരുവനന്തപുരം പൂങ്കുളത്ത് മണ്ണിടിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പൂങ്കുളം സ്വദേശി ജയനാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് സംഭവം.
മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിനു വേണ്ടി മൂന്ന് ദിവസമായി ഇവിടെ മണ്ണിടിക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് മണ്ണിടിഞ്ഞ് അപകടമുണ്ടാകുന്നത്. സംഭവസമയത്ത് ജയനോടൊപ്പം മറ്റൊരു വ്യക്തി കൂടിയുണ്ടായിരുന്നു. ഇയാളുടെ ദേഹത്തും മണ്ണ് ഇടിഞ്ഞു വീണിരുന്നു. ഇതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Also read-താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ബുള്ളറ്റ് തെന്നി മറിഞ്ഞ് 20കാരി മരിച്ചു
വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് അഗ്നിരക്ഷാസേനയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജയനെ രക്ഷപ്പെടുത്താനായില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.