അരിക്കൊമ്പനെ ചിന്നക്കനാലിൽ എത്തിക്കാൻ കാസർഗോഡ് മുതൽ സെക്രട്ടറിയേറ്റ് വരെ യുവാവിൻ്റെ കാൽനട യാത്ര
- Published by:Sarika KP
- news18-malayalam
Last Updated:
അരിക്കൊമ്പനോട് മനുഷ്യൻ കാണിച്ചത് കൊടും ക്രൂരതയാണെന്നാണ് ഈ യുവാവിന്റെ പക്ഷം.
കാസർഗോഡ്: അരിക്കൊമ്പനെ ചിന്നക്കനാലിൽ തിരികെ എത്തിക്കണമെന്ന ആവശ്യവുമായി കാസർഗോഡ് മുതൽ സെക്രട്ടറിയേറ്റ് വരെ യുവാവിന്റെ കാൽനട യാത്ര. തൃശൂർ വരന്തരപ്പള്ളി സ്വദേശി രേവദ് ബാബുവാണ് ഒറ്റയാൾ പോരാട്ടവുമായി രംഗത്ത് വന്നിരുക്കുന്നത്. ചാലക്കുടിയിൽ ഓട്ടോ ഡ്രൈവറാണ് രേവദ് ബാബു.
അരിക്കൊമ്പനെ ചിന്നക്കനാലിലേക്ക് തിരികെ എത്തിക്കണമെന്നാണ് രേവദിൻറെ ആവശ്യം.അരിക്കൊമ്പനോട് മനുഷ്യൻ കാണിച്ചത് കൊടുംക്രൂരതെയെന്നാണ് രേവദ് പറയുന്നത്. അരികൊമ്പന്റെ നിരപരാധിത്വം നമ്മുടെ കേരള സമൂഹം തിരിച്ചറിയണമെന്നും ചിന്നക്കനാലിലോ ഇടുക്കിയിലോ ഒരാളെ പോലെ അരിക്കൊമ്പനെ കൊന്ന ചരിത്രമില്ലെന്നും രേവദ് പറഞ്ഞു. അരിക്കൊമ്പൻ അരി മോഷ്ടിച്ചത് മനുഷ്യർ കാടുവെട്ടിതെളിച്ച് കൃഷി ചെയ്തതോടെയാണെന്നും രേവദ് പറഞ്ഞു.
അരികൊമ്പനെ കേരള വനംവകുപ്പ് മതിയായ ചികിത്സ നൽകിയ ശേഷം ചിന്നക്കനാലിൽ തുറന്ന് വിടാനാണ് രേവദ് പറയുന്നത്. കാസർഗോഡ് മഞ്ചേശ്വരത്ത് നിന്നാണ് യാത്ര ആരംഭിച്ചത്. ഓരോ ദിവസവും 100 കിലോ മീറ്റർ സഞ്ചരിക്കും. നാട്ടുകാരുമായി വിഷയം സംവദിക്കും. സെക്രട്ടറിയേറ്റിലെത്തി വനംമന്ത്രി എ.കെ ശശീന്ദ്രനെ നേരിൽ കാണുക കൂടിയാണ് രേവദിന്റെ ലക്ഷ്യം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kasaragod,Kasaragod,Kerala
First Published :
June 28, 2023 8:38 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അരിക്കൊമ്പനെ ചിന്നക്കനാലിൽ എത്തിക്കാൻ കാസർഗോഡ് മുതൽ സെക്രട്ടറിയേറ്റ് വരെ യുവാവിൻ്റെ കാൽനട യാത്ര