അരിക്കൊമ്പൻ ആരോഗ്യവാൻ;തമിഴ്നാട് വനംവകുപ്പ് ദൃശ്യങ്ങൾ പുറത്തുവിട്ടു
- Published by:Naseeba TC
- news18-malayalam
Last Updated:
കാട്ടിൽ ആന പരിചിതനായെന്നും നന്നായി ഭക്ഷണം കഴിക്കുന്നതായും വനംവകുപ്പ്
കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ കഴിയുന്ന അരിക്കൊമ്പന്റെ പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് തമിഴ്നാട് വനംവകുപ്പ്. അരിക്കൊമ്പൻ ക്ഷീണിച്ചെന്ന് സമൂഹമാധ്യമങ്ങളിൽ വാർത്ത പ്രചരിക്കുന്നതിനിടയിലാണ് പുതിയ ദൃശ്യങ്ങൾ വനംവകുപ്പ് പുറത്തുവിട്ടത്.
കാട്ടിൽ ആന പരിചിതനായെന്നും നന്നായി ഭക്ഷണം കഴിക്കുന്നതായും കളക്കാട് കടുവാസങ്കതം ഡെപ്യൂട്ടി ഡയറക്ടർ വ്യക്തമാക്കിയിരുന്നു. ആന ആരോഗ്യവാനാണെന്നും മറ്റ് ആനക്കൂട്ടങ്ങളുമായി ഇടകലരാൻ ശ്രമിക്കുന്നതായും അപ്പർ കോടയാറിലെ ഗ്രൗണ്ട് സീറോയിൽ നിന്നുള്ള ജീവനക്കാർ റിപ്പോർട്ട് ചെയ്തതയാി വനംവകുപ്പിന്റെ ട്വീറ്റിൽ പറയുന്നു.
Update on #Arikomban (25.6.2023)
The press release from DD Kalakad states that Arikomban has got acclimatized &is seen foraging well in the forest. Frontline staff from ground zero in Upper Kodayar have reported the elephant to be healthy &trying to integrate with the other herds pic.twitter.com/GlN15SfvIT— Tamil Nadu Forest Department (@tnforestdept) June 25, 2023
advertisement
തമിഴ്നാട് വനംവകുപ്പ് നേരത്തേ പുറത്തു വിട്ട ചിത്രങ്ങൾ കണ്ട് രണ്ടാഴ്ച കൊണ്ട് ആന ക്ഷീണിതനായെന്നായിരുന്നു പ്രചരണം. ഇത് അടിസ്ഥാന രഹിതമാണെന്നും അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്നും വ്യക്തമാക്കി തമിഴ്നാട് വനം വകുപ്പും രംഗത്തെത്തി.
Also Read- ‘അരിക്കൊമ്പനെ ഇനി മയക്കുവെടി വെക്കരുത്, ചികിത്സ ഉറപ്പാക്കണം’ സുപ്രീം കോടതിയിൽ വീണ്ടും ഹർജി
കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിലെ കോതയാർ വലമേഖലയിൽ തുറന്നു വിട്ട അരിക്കൊമ്പൻറെ ദൃശ്യങ്ങളും ചിത്രങ്ങളും മൂന്നു തവണ തമിഴ്നാട് വനംവകുപ്പ് പുറത്തു വിട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Tamil Nadu
First Published :
June 25, 2023 10:08 PM IST