• HOME
  • »
  • NEWS
  • »
  • kerala
  • »
  • പാന്‍റിന്‍റെ പോക്കറ്റിൽ വച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്

പാന്‍റിന്‍റെ പോക്കറ്റിൽ വച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്

കോഴിക്കോട്ടെ റെയില്‍വേ ജീവനക്കാരന്‍ ഫാരിസിന് ആണ് പൊള്ളലേറ്റത്

  • Share this:

    കോഴിക്കോട്: പാന്‍റിന്‍റെ പോക്കറ്റിൽ വച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽവെച്ചാണ് സംഭവം ഉണ്ടായത്. കോഴിക്കോട്ടെ റെയില്‍വേ ജീവനക്കാരന്‍ ഫാരിസിന് ആണ് പൊള്ളലേറ്റത്.

    രാവിലെ ഓഫീസില്‍ എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. അടിവയറ്റിലും കാലിലും പരിക്കേറ്റ ഹാരിസിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    ഇക്കഴിഞ്ഞ ഏപ്രിൽ 24ന് തൃശൂർ തിരുവില്വാമലയിൽ മൊബൈൽഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസുള്ള പെൺകുട്ടി മരിച്ചിരുന്നു. പട്ടിപ്പറമ്പ് മാരിയമ്മൻ കോവിലിനു സമീപം കുന്നത്ത് വീട്ടിൽ മുൻ ബ്ലോക്ക് പഞ്ചായത്തംഗമായ അശോക് കുമാറിന്റെ മകൾ ആദിത്യശ്രീ (8) ആണ് മരിച്ചത്.

    Also Read- കല്‍പ്പറ്റയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടത് കോളേജ് വിദ്യാര്‍ഥികള്‍; അപകടം മലയാറ്റൂരിൽനിന്നുള്ള മടക്കയാത്രയില്‍

    മെബൈൽ ഫോണിൽ വീഡിയോ കണ്ടു കൊണ്ടിരിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ആദിത്യശ്രീ തിരുവില്വാമല പുനർജനിയിലെ ക്രെസ്റ്റ് ന്യൂ ലൈഫ് സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. തിരുവില്വാമല സർവീസ് സഹകരണ ബാങ്ക് ഡയറക്ടറായ സൗമ്യയാണ് അമ്മ.

    Published by:Anuraj GR
    First published: