A A Rahim | 'ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാന്‍ എന്ന സംഘപരിവാര്‍ അജണ്ട അമിത് ഷാ ആവര്‍ത്തിക്കുന്നു'; എ എ റഹീം
- Published by:Jayashankar Av
- news18-malayalam
Last Updated:
അമിത്ഷായുടെ പ്രഖ്യാപനം രാജ്യത്തിന്റെ ബഹുസ്വരതയ്ക്ക് നേരെയുള്ള കടന്നാക്രമണമാണ്.
തിരുവനന്തപുരം: ഇംഗ്ലീഷിന് പകരം ഹിന്ദി പൊതുഭാഷയായി ഉപയോഗിക്കണമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിനെതിരെ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റുമായ എ എ റഹീം (A A Rahim) എം പി രംഗത്ത്. പൊതു ഭാഷയായി ഹിന്ദി ഉപയോഗിക്കണം എന്ന അമിത്ഷായുടെ പ്രഖ്യാപനം രാജ്യത്തിന്റെ ബഹുസ്വരതയ്ക്ക് നേരെയുള്ള കടന്നാക്രമണമാണ്.
'ഒരു രാഷ്ട്രം,ഒരു ഭാഷ,ഒരു സംസ്‌കാരം' എന്നത് ആര്‍എസ്എസ് അജണ്ടയാണ് അദ്ദേഹം പറഞ്ഞു. ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാന്‍ എന്ന രാഷ്ട്രീയ ലക്ഷ്യമാണ് അമിത് ഷാ ആവര്‍ത്തിക്കുന്നതെന്നും ഇന്ത്യയിലെ എല്ലാ പ്രാദേശിക ഭാഷകള്‍ക്കും ഹിന്ദിഭാഷയ്ക്കുള്ള തുല്യപ്രാധാന്യവും പ്രസക്തിയുണ്ടെന്നും എ എ റഹീം പറഞ്ഞു.
ഇന്ത്യയിലെ എല്ലാ പ്രാദേശിക ഭാഷകള്‍ക്കും ഹിന്ദിഭാഷയ്ക്കുള്ള തുല്യ പ്രാധാന്യവും പ്രസക്തിയുമുണ്ട്.അത് നിഷേധിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Amit Shah | ഹിന്ദി ഇംഗ്ലീഷിന് ബദലാകണം; വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങൾ പരസ്പരം സംസാരിക്കേണ്ടത് ഹിന്ദിയിൽ: ആഭ്യന്തരമന്ത്രി അമിത് ഷാ
ഇംഗ്ലീഷിന് ബദലായി ഹിന്ദി (Hindi) മാറണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah). പാര്‍ലമെന്ററി ഔദ്യോഗിക ഭാഷാ സമിതിയുടെ 37-ാമത് യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സര്‍ക്കാരിന്റെ ഭരണ കാര്യങ്ങള്‍ക്കുള്ള മാധ്യമമായി ഹിന്ദിയെ മാറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) തീരുമാനിച്ചു. ഈ തീരുമാനം ഹിന്ദിയുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുമെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
advertisement
ഇപ്പോള്‍ മന്ത്രിസഭയുടെ അജണ്ടയുടെ 70 ശതമാനവും ഹിന്ദിയിലാണ് തയ്യാറാക്കുന്നതെന്ന് മന്ത്രി സമിതി അംഗങ്ങളെ അറിയിച്ചു. രാജ്യത്തിന്റെ അഖണ്ഡതയുടെ ഭാഗമായി ഔദ്യോഗിക ഭാഷയായ ഹിന്ദിയെ മാറ്റിയെടുക്കേണ്ട സമയമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറ്റ് ഭാഷകള്‍ സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ പൗരന്മാര്‍ പരസ്പരം ആശയവിനിമയം നടത്തുന്നത് 'ഇന്ത്യയുടെ ഭാഷ'യിലായിരിക്കണമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. പ്രധാനമായും മൂന്ന് കാര്യങ്ങള്‍ക്കാണ് ഷാ ഊന്നല്‍ നല്‍കിയത്. ഒന്നാമതായി, സമിതിയുടെ റിപ്പോര്‍ട്ടിന്റെ 1 മുതല്‍ 11 വരെയുള്ള വാല്യങ്ങളിലെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിനായി ജൂലൈയില്‍ ഒരു യോഗം ചേരാൻ സമിതിയ്ക്ക് നിർദ്ദേശം നൽകി. റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക ഭാഷാ സമിതി സെക്രട്ടറി അതിന്റെ അംഗങ്ങളെ അറിയിക്കണമെന്നും ഷാ പറഞ്ഞു.
advertisement
രണ്ടാമതായി, ഒന്‍പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഹിന്ദിയിൽ പ്രാഥമിക പരിജ്ഞാനം നല്‍കേണ്ടതിന്റെയും ഹിന്ദി അധ്യാപന പരീക്ഷകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. മൂന്നാമതായി, ഹിന്ദി നിഘണ്ടു പരിഷ്‌കരിച്ച് പുനഃപ്രസിദ്ധീകരിക്കണമെന്നും ആഭ്യന്തരമന്ത്രി നിര്‍ദ്ദേശിച്ചു.
കൂടാതെ, സമിതിയുടെ റിപ്പോര്‍ട്ടിന്റെ 11-ാം വാല്യം രാഷ്ട്രപതിക്ക് അയയ്ക്കുന്നതിന് ഷാ അംഗീകാരം നൽകി. സമിതിയുടെ ഈ കാലയളവില്‍ തന്നെ മൂന്ന് റിപ്പോര്‍ട്ടുകള്‍ രാഷ്ട്രപതിക്ക് അയച്ചത് എല്ലാവരുടെയും കൂട്ടായ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ഔദ്യോഗിക ഭാഷാ സമിതി റിപ്പോര്‍ട്ടിന്റെ 1 മുതല്‍ 11 വരെയുള്ള വാല്യങ്ങളിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന്റെ പുരോഗതി അവലോകനം ചെയ്യാന്‍ ഒരു ഇംപ്ലിമെന്റേഷന്‍ കമ്മിറ്റി രൂപീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ സെക്രട്ടറിമാരുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 09, 2022 3:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
A A Rahim | 'ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാന്‍ എന്ന സംഘപരിവാര്‍ അജണ്ട അമിത് ഷാ ആവര്‍ത്തിക്കുന്നു'; എ എ റഹീം