സംസ്ഥാനത്ത് സർക്കാർ ജോലിക്ക് ആധാർ നിർബന്ധമാക്കി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ജോലിയിൽ പ്രവേശിക്കുന്നവർ ഒരുമാസത്തിനകം പി.എസ്.സി. ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രൊഫൈലിനെ ആധാർ ബന്ധിപ്പിക്കണം.
തിരുവനന്തപുരം : സംസ്ഥാനത്ത് സർക്കാർ ജോലിയിൽ പ്രവേശിക്കാൻ ആധാർ നിർബന്ധമാക്കി. ജോലിയിൽ പ്രവേശിക്കുന്നവർ ഒരുമാസത്തിനകം പി.എസ്.സി. ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രൊഫൈലിനെ ആധാർ ബന്ധിപ്പിക്കണം. ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര വകുപ്പാണ് ഉത്തരവിറക്കിയത്.
ജോലിയിൽ പ്രവേശിച്ച് സർവീസ് വെരിഫിക്കേഷൻ പൂർത്തിയാക്കാത്തവരും പി.എസ്.സി പ്രൊഫൈലുമായി ആധാറിനെ ബന്ധിപ്പിക്കണം. ആൾമാറാട്ടം തടയാൻ ആധാർ നിർബന്ധമാക്കണമെന്ന് പി.എസ്.സി. സെക്രട്ടറി കത്തുനൽകിയിരുന്നു. ഇതനുസരിച്ചാണ് ഉത്തരവിറങ്ങിയിരിക്കുന്നത്.
TRENDING:'രണ്ടാം വിവാഹം കഴിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി; ക്വട്ടേഷൻ നൽകിയത് ആദ്യ ഭാര്യ [NEWS]സ്നിഗ്ധയ്ക്കും സഹോദരനും അന്തിയുറങ്ങാൻ അടച്ചുറപ്പുള്ള വീടും; ശ്രീകാന്തിനും കുടുംബത്തിനും വീടുവെച്ച് നൽകാൻ പൊലീസ് [NEWS]കളിക്കുന്നതിനിടെ തല കുക്കറിനകത്തായി; 45 മിനിറ്റ് നീണ്ട ശ്രമഫലത്തിനൊടുവിൽ ഒരു വയസുകാരിയെ രക്ഷപ്പെടുത്തി [PHOTO]
പി.എസ്.സി.യുടെ ഒറ്റത്തവണ പരിശോധന, നിയമനപരിശോധന, ഓൺലൈൻ പരീക്ഷകൾ, അഭിമുഖം എന്നിവ നടത്താൻ ആധാറുമായി ബന്ധപ്പെടുത്തി ബയോമെട്രിക് തിരിച്ചറിയൽ നടത്തുന്നുണ്ട്. ആറുമാസംമുമ്പാണ് പി.എസ്.സി. ഇതാരംഭിച്ചത്. ആൾമാറാട്ടത്തിലൂടെയുള്ള തൊഴിൽതട്ടിപ്പ് തടയുകയാണ് ലക്ഷ്യം. നിയമനശുപാർശ നേരിട്ട് കൈമാറുന്ന രീതി ഈയിടെ പി.എസ്.സി. ആരംഭിച്ചിരുന്നു.
advertisement
പി.എസ്.സി.യുടെ നിയമനപരിശോധന 2010 മുതലാണ് ഏർപ്പെടുത്തിയത്. സേവനപുസ്തകത്തിലെ ഫോട്ടോ, പേര്, വിലാസം, വിരലടയാളം, തിരിച്ചറിയൽ അടയാളങ്ങൾ എന്നിവ നിയമനാധികാരി സാക്ഷ്യപ്പെടുത്തി പി.എസ്.സി.ക്കു കൈമാറും. ഇവ ജീവനക്കാരന്റെ ബയോമെട്രിക് വിവരങ്ങളുമായി ഒത്തുനോക്കിയാണ് നിയമനപരിശോധന. അതിനുശേഷമേ ജീവനക്കാരനെ ജോലിയിൽ സ്ഥിരപ്പെടുത്തൂ.
ഒരുവർഷംമുമ്പേ ആധാറിനെ തിരിച്ചറിയൽരേഖയാക്കി പി.എസ്.സി. അംഗീകരിച്ചിരുന്നു. പ്രൊഫൈലിൽ ആധാർ നമ്പർ ബന്ധപ്പെടുത്തുന്ന രീതിയും ആരംഭിച്ചു.
പി.എസ്.സി.യുടെ ഒറ്റത്തവണ രജിസ്‌ട്രേഷനിൽ ഇതുവരെയായി 53 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തത്. ഇവരിൽ 32 ലക്ഷം പേർ പ്രൊഫൈലിൽ ആധാർ ബന്ധിപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ളവരിൽ നിയമനശുപാർശ കിട്ടുന്നവർ ആധാർ ബന്ധിപ്പിക്കണം. പുതുതായി പി.എസ്.സി.യിൽ രജിസ്റ്റർചെയ്യാനും ആധാർ നിർബന്ധമാണ്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 14, 2020 7:11 AM IST