advertisement

മലപ്പുറം പൊന്നാനിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു

Last Updated:

പാലപ്പെട്ടിയിലെ ബന്ധുവീട്ടില്‍ പോയി തിരൂരിലേക്ക് തിരിച്ച സംഘമാണ് അപകടത്തില്‍ പെട്ടത്.

മലപ്പുറം: പൊന്നാനിയിൽ കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയായിരുന്നു അപകടം. പാലപ്പെട്ടിയിൽ നിന്ന് മടങ്ങി വരികയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാര്‍ കുണ്ടുകടവ് പുറങ്ങ് റോഡിൽ പുളിക്കടവ് ജംഗ്ഷനിൽ വച്ച് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
കാറിലുണ്ടായിരുന്ന തിരൂർ ബിപി അങ്ങാടി സ്വദേശികളായ ചിറയില്‍ അഹമ്മദ് ഫൈസല്‍,നൗഫല്‍,സുബൈദ,എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നൗഷാദ് എന്നയാളെ ഗുരുതരമായ പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പാലപ്പെട്ടിയിലെ ബന്ധുവീട്ടില്‍ പോയി തിരൂരിലേക്ക് തിരിച്ച സംഘമാണ് അപകടത്തില്‍ പെട്ടത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറം പൊന്നാനിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു
Next Article
advertisement
ബിജെപിക്ക് തിരുവനന്തപുരത്ത് കരമന ജയൻ സ്ഥാനാർത്ഥി; ചിറയിൻകീഴിൽ കഴിഞ്ഞ തവണത്തെ യുഡിഎഫ് സ്ഥാനാർത്ഥി
ബിജെപിക്ക് തിരുവനന്തപുരത്ത് കരമന ജയൻ സ്ഥാനാർത്ഥി; ചിറയിൻകീഴിൽ കഴിഞ്ഞ തവണത്തെ യുഡിഎഫ് സ്ഥാനാർത്ഥി
  • തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർത്ഥിയായി കരമന ജയനെ പ്രഖ്യാപിച്ചതായി ബിജെപി അറിയിപ്പു നൽകി

  • ചിറയിൻകീഴിൽ മുൻ യുഡിഎഫ് സ്ഥാനാർത്ഥി ബി എസ് അനൂപ് ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു

  • കോവളത്ത് ഐഎസ്ജെഡി വിട്ട ടി എൻ സുരേഷ് എൻഡിഎ സ്ഥാനാർത്ഥിയാകും, ഇടതുമുന്നണിയിൽ ആശയക്കുഴപ്പം തുടരുന്നു

View All
advertisement