advertisement

ആലപ്പുഴയിൽ ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ തലയ്ക്കടിച്ചു കൊന്നു

Last Updated:

കൊലപാതകം നടത്തിയ ശേഷം ഒളിവിൽ പോയ നാലംഗ സംഘത്തിനായി പൊലീസ് അന്വേഷണം ആരംഭിച്ചു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ആലപ്പുഴ എഴുപുന്നയിൽ ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. കുമ്പളങ്ങി പഴങ്ങാടി വലിയപറമ്പ് സ്വദേശി നിധിൻ (30) ആണ് കൊല്ലപ്പെട്ടത്. മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഇന്നലെ രാത്രി 11.30-ഓടെ എഴുപുന്ന പാലസ് ബാറിലാണ് സംഭവങ്ങളുടെ തുടക്കം. ബാറിനുള്ളിൽ വെച്ച് നിധിനും നാലംഗ സംഘവും തമ്മിൽ കടുത്ത തർക്കമുണ്ടായിരുന്നു. ബാറിൽ നിന്നിറങ്ങിയ ശേഷവും ഈ തർക്കം തുടരുകയും അത് ക്രൂരമായ മർദ്ദനത്തിൽ അവസാനിക്കുകയുമായിരുന്നു. സംഘം നിധിനെ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നുവെന്നാണ് വിവരം.
ബാറിന് സമീപം റോഡരികിൽ ബോധരഹിതനായി കിടന്ന നിധിനെ അരൂർ പൊലീസെത്തിയാണ് കുമ്പളങ്ങിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
കൊലപാതകം നടത്തിയ ശേഷം ഒളിവിൽ പോയ നാലംഗ സംഘത്തിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ബാറിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. പ്രതികളെ ഉടൻ പിടികൂടുമെന്ന് അരൂർ പൊലീസ് അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആലപ്പുഴയിൽ ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ തലയ്ക്കടിച്ചു കൊന്നു
Next Article
advertisement
ബിജെപിക്ക് തിരുവനന്തപുരത്ത് കരമന ജയൻ സ്ഥാനാർത്ഥി; ചിറയിൻകീഴിൽ കഴിഞ്ഞ തവണത്തെ യുഡിഎഫ് സ്ഥാനാർത്ഥി
ബിജെപിക്ക് തിരുവനന്തപുരത്ത് കരമന ജയൻ സ്ഥാനാർത്ഥി; ചിറയിൻകീഴിൽ കഴിഞ്ഞ തവണത്തെ യുഡിഎഫ് സ്ഥാനാർത്ഥി
  • തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർത്ഥിയായി കരമന ജയനെ പ്രഖ്യാപിച്ചതായി ബിജെപി അറിയിപ്പു നൽകി

  • ചിറയിൻകീഴിൽ മുൻ യുഡിഎഫ് സ്ഥാനാർത്ഥി ബി എസ് അനൂപ് ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു

  • കോവളത്ത് ഐഎസ്ജെഡി വിട്ട ടി എൻ സുരേഷ് എൻഡിഎ സ്ഥാനാർത്ഥിയാകും, ഇടതുമുന്നണിയിൽ ആശയക്കുഴപ്പം തുടരുന്നു

View All
advertisement