advertisement

ഇംഗ്ലീഷ് പഠിച്ചിട്ട് മനസ്സിലാകുന്നില്ല; അച്ഛന്റെ വായ്പയെ ചൊല്ലിയുള്ള ആധി വേറെ ; നഴ്സിംഗ് വിദ്യാർഥിനി ജീവനൊടുക്കി

Last Updated:

ഇന്ന് രാവിലെയാണ് ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്

കൊൽക്കത്ത: ഇംഗ്ലീഷിലുള്ള പാഠഭാഗങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നില്ല എന്ന വിഷമത്തെ തുടർന്ന് നഴ്സിംഗ് വിദ്യാർഥിനി ഹോസ്റ്റൽ‌ മുറിയിൽ‌ തൂങ്ങിമരിച്ചു. കൊൽക്കത്തയിലെ നാഷണൽ മെഡിക്കൽ കോളജിലെ ഒന്നാം വർഷ നഴ്‌സിംഗ് വിദ്യാർഥിനി സമാപ്തി ആണ് ജീവനൊടുക്കിയത്.
ശനിയാഴ്ച രാവിലെയാണ് വിദ്യാർഥിനിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. പൊലീസ് എത്തി മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്ക് അയച്ചു. പ്രാഥമിക പരിശോധനയിൽ മരണത്തിന് പിന്നിൽ നിഗൂഢതകളൊന്നുമില്ലെന്ന് പൊലീസ് പറയുന്നു. ഹോസ്റ്റലിൽ നിന്ന് വിദ്യാർഥിനി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പ് ലഭിച്ചു. ‌
അധ്യാപകർ ഇംഗ്ലീഷിൽ പഠിപ്പിക്കുന്നത് മനസിലാക്കാൻ കഴിയാത്തതിൽ കടുത്ത വിഷാദത്തിലായിരുന്നുവെന്നാണ് കത്തിൽ നിന്ന് മനസ്സിലാക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ബംഗ്ലാ ഭാഷയാണ് തനിക്ക് കൂടുതൽ വഴങ്ങുന്നതെന്നും കുട്ടി ചൂണ്ടിക്കാട്ടുന്നു. പിതാവ് ഉന്നത പഠനത്തിനായി എടുത്ത അഞ്ചു ലക്ഷം രൂപയുടെ വായ്പയെക്കുറിച്ചോർത്തും ആശങ്കാകുലയായിരുന്നുവെന്നും കുറിപ്പിൽ സൂചിപ്പിക്കുന്നു.
advertisement
“ഇത് വളരെ നിർഭാഗ്യകരമായ സംഭവമാണ്. ആത്മഹത്യാക്കുറിപ്പ് അനുസരിച്ച്, അവളുടെ പിതാവ് എടുത്ത 5 ലക്ഷം രൂപ വായ്പയെക്കുറിച്ച് അവൾക്ക് ആശങ്കയുണ്ടായിരുന്നു, ഇംഗ്ലീഷിലുള്ള ക്ലാസുകള്‍ മനസിലാക്കാൻ അവൾക്ക് ബുദ്ധിമുട്ടായിരുന്നു. പിതാവിന്റെ പ്രതീക്ഷകൾക്ക് അനുസൃതമായി ജീവിക്കുന്നതിൽ താൻ പരാജയപ്പെട്ടുവെന്നും വിദ്യാർഥിനി സൂചിപ്പിച്ചു. ”- നാഷണൽ മെഡിക്കൽ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ബിമൽ ബൊന്ധു സാഹ പറഞ്ഞു.
advertisement
ദുർഗാ പൂജ അവധിക്ക് വീട്ടിലേക്ക് പോയ സമാപ്തി നഴ്‌സിംഗ് പഠനം തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് പിതാവിനോട് പറഞ്ഞിരുന്നു. എന്നാൽ പെയിന്ററായ അച്ഛൻ മകൾ പഠനം തുടരണമെന്നും അതു ഭാവിയിൽ ഗുണകരമാകുമെന്നും പറഞ്ഞ് ബോധ്യപ്പെടുത്തി തിരികെ അയക്കുകയായിരുന്നു.
ഓഗസ്റ്റിൽ സമാനമായ ഒരു സംഭവത്തിൽ, കൊൽക്കത്തയിലെ സെന്റ് സേവ്യേഴ്സ് കോളജിലെ ഒന്നാം വർഷ ഫിസിക്സ് വിദ്യാർഥിയെ റെയിൽ‌വേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇംഗ്ലീഷിലെ ക്ലാസുകള്‍ മനസ്സിലാക്കാനുള്ള കഴിവില്ലായ്മ ചൂണ്ടിക്കാട്ടുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസുകാർ കണ്ടെത്തിയിരുന്നു. നഗര ജീവിതശൈലിയുമായി പൊരുത്തപ്പെടുന്നതിൽ തനിക്ക് പ്രശ്‌നങ്ങളുണ്ടെന്നും വിദ്യാർഥി പറഞ്ഞു.
advertisement
ഗുജറാത്തിയിൽ ജെഇഇ (മെയിൻ) പരീക്ഷ നടത്താനുള്ള ദേശീയ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനത്തെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിമർശിച്ചതിന് പിന്നാലെയാണ് തുടർന്നാണ് ഈ ദാരുണമായ സംഭവം പുറത്തുവന്നത്. ബംഗാളി ഉൾപ്പെടെ മറ്റ് എല്ലാ പ്രാദേശിക ഭാഷകളും എന്തുകൊണ്ട് ഉൾപ്പെടുത്തിയില്ലെന്നും മമത ചോദിച്ചിരുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഇംഗ്ലീഷ് പഠിച്ചിട്ട് മനസ്സിലാകുന്നില്ല; അച്ഛന്റെ വായ്പയെ ചൊല്ലിയുള്ള ആധി വേറെ ; നഴ്സിംഗ് വിദ്യാർഥിനി ജീവനൊടുക്കി
Next Article
advertisement
ഒന്നരലക്ഷം പോസ്റ്റർ, 2500 ഫ്ലക്സ്; സീറ്റില്ല വിഷമമുണ്ട്; കോൺഗ്രസിനൊപ്പം തന്നെയെന്ന് ജോസഫ് വാഴയ്ക്കൻ
ഒന്നരലക്ഷം പോസ്റ്റർ, 2500 ഫ്ലക്സ്; സീറ്റില്ല വിഷമമുണ്ട്; കോൺഗ്രസിനൊപ്പം തന്നെയെന്ന് ജോസഫ് വാഴയ്ക്കൻ
  • ജോസഫ് വാഴയ്ക്കൻ സ്ഥാനാർഥിയാകുമെന്ന ഉറപ്പിൽ ഒന്നരലക്ഷം പോസ്റ്ററും 2500 ഫ്ലക്സ് തയാറാക്കി

  • സീറ്റ് ലഭിക്കാത്തതിൽ വിഷമമുണ്ടെങ്കിലും കോൺഗ്രസിന്റെ മൂവർണ്ണ പതാകയോടൊപ്പം നിലകൊള്ളും

  • അനിയൻ നാട്ടകം സുരേഷിന് പിന്തുണ പ്രഖ്യാപിച്ച് യുഡിഎഫ് വിജയത്തിനായി പ്രവർത്തിക്കാൻ വാഗ്ദാനം

View All
advertisement