advertisement

ഒന്നരമണിക്കൂർ നീണ്ട പരിശ്രമം; വർക്കലയിൽ‌ പാരൈഗ്ലൈഡിംഗിനിടെ ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

Last Updated:

ഒന്നരമണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

തിരുവനന്തപുരം: വർക്കല പാപനാശത്ത് പാരാഗ്ലൈഡിംഗിനിടെ അപകടം. പാരാ ഗ്ലൈഡിംഗ് ഹൈ മാസ്റ്റ് ലൈറ്റിൽ കുടുങ്ങി. ഇൻസ്ട്രക്ടറും യുവതിയുമാണ് കുടുങ്ങിയത്. ഒന്നരമണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. ഫയർഫോഴ്സ് വിരിച്ച വലയിൽ ഇരുവരും വീഴുകയായിരുന്നു.
വൈകിട്ട് നാലോടെയാണ് പാരാഗ്ലൈഡിങ് നടത്തുകയായിരുന്ന യുവാവും യുവതിയും ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങിയത്. ഉത്തരേന്ത്യൻ സ്വദേശികളായ സഞ്ചാരികളാണ് ഇവരെന്നാണ് വിവരം. പറക്കലിനിടെ ഇവർ ഹൈമാസ്റ്റ് ലൈറ്റിന്‍റെ വിളക്കുകാലിൽ കുരുങ്ങുകയായിരുന്നു. ഒന്നര മണിക്കൂറോളം ഇരുവരും പടുകൂറ്റൻ വിളക്കുകാലിൽ അള്ളിപ്പിടിച്ചിരുന്നു.
100 അടി ഉയരമുള്ള ഹൈ മാസ്റ്റ് ലൈറ്റിൽ ആണ് ഇവർ കുടുങ്ങിയത്. അഗ്നിശമന സേന വിരിച്ച വലയിൽ വീണ ഇവരെ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഒന്നരമണിക്കൂർ നീണ്ട പരിശ്രമം; വർക്കലയിൽ‌ പാരൈഗ്ലൈഡിംഗിനിടെ ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി
Next Article
advertisement
വിവാഹവാർഷികത്തിൽ യുവാവ് ഒരുക്കിയ സർപ്രൈസ് പാളി; ആകാശത്തേക്ക് പറന്നത് 1.8 ലക്ഷം രൂപ
വിവാഹവാർഷികത്തിൽ യുവാവ് ഒരുക്കിയ സർപ്രൈസ് പാളി; ആകാശത്തേക്ക് പറന്നത് 1.8 ലക്ഷം രൂപ
  • ജർമ്മൻ യുവാവ് വിവാഹവാർഷികത്തിൽ ബലൂണിൽ പണച്ചങ്ങല ക്രമീകരിച്ച സർപ്രൈസ് ഒരുക്കി

  • ബോക്സ് തുറന്നപ്പോൾ 1.8 ലക്ഷം രൂപയുടെ പണച്ചങ്ങല ബലൂണിനൊപ്പം ആകാശത്തേക്ക് പറന്നുപോയി

  • വീഡിയോ 11 കോടിയിലധികം പേർ കണ്ടു; പണത്തേക്കാൾ കാമുകനെ കെട്ടിപ്പിടിച്ച യുവതിയെ പ്രശംസിച്ചു

View All
advertisement