നിയമസഭാ കയ്യാങ്കളി കേസ്; മന്ത്രി വി.ശിവന്‍കുട്ടി അടക്കം 5 പ്രതികള്‍ കോടതിയിൽ ഹാജരായി
- Published by:Arun krishna
- news18-malayalam
Last Updated:
കുറ്റപത്രം വായിച്ചു കേള്‍ക്കുന്ന നടപടിക്കായാണ് പ്രതികള്‍ ഹാജരാകുന്നത്
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ മന്ത്രി വി.ശിവന്‍കുട്ടി അടക്കം 5 പ്രതികള്‍ കോടതിയിൽ ഹാജരായി. കുറ്റപത്രം വായിച്ചു കേള്‍ക്കുന്ന നടപടിക്കായാണ് പ്രതികള്‍ ഹാജരാകുന്നത്. നേരത്തെ പ്രതികള്‍ വിചാരണാ നടപടിക്ക് ഹാജരായിരുന്നില്ല. തുടര്‍ന്നാണ് ഇന്ന് ഹാജരാകണമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി അന്ത്യശാസനം നല്‍കിയത്.
കേസിലെ പ്രതികളിലൊരാളായ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ ഇന്ന് കോടതിയില്‍ ഹാജരാകില്ല. കോടതിയിൽ നിരപരാധിത്വം തെളിയിക്കും, കുറ്റപത്രം ഏകപക്ഷീയമാണോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഇപി ജയരാജന്‍ ഹാജരാകാത്തതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.
തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആര്‍ രേഖയാണ് കേസ് പരിഗണിക്കുന്നത്. കേസ് റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഹര്‍ജിയും പ്രതികളുടെ വിടുതല്‍ ഹര്‍ജിയും മേല്‍ക്കോടതികള്‍ തള്ളിയതോടെയാണ് വിചാരണ നടപടികള്‍ ആരംഭിക്കുന്നത്.
advertisement
2015 മാര്‍ച്ച് 13-നാണ് സംഭവം നടന്നത്. ബാര്‍ക്കോഴ കേസിന്റെ പേരില്‍, മുന്‍ ധനകാര്യമന്ത്രി കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ നടത്തിയ പ്രതിഷേധമാണ് അതിക്രമത്തില്‍ കലാശിച്ചത്.
നിയമസഭയിലെ ഇലക്ട്രോണിക് ഉപകരണങ്ങളും കസേരകളുമടക്കം തല്ലിത്തകര്‍ത്ത് 2,13,786 രൂപയുടെ നാശനഷ്ടം ഉണ്ടാക്കിയെന്നാണ് പോലീസ് കേസ്. ഇതില്‍ 2,20,000 രൂപ പ്രതികള്‍ കോടതിയില്‍നിന്ന് ജാമ്യമെടുത്തപ്പോള്‍ അടച്ചിരുന്നു.
വി ശിവന്‍കുട്ടിയെ കൂടാതെ ഇ.പി. ജയരാജന്‍, കെ.ടി.ജലീല്‍, മുന്‍ എം.എല്‍.എമാരായ സി.കെ. സദാശിവന്‍, കെ അജിത്കുമാര്‍, കുഞ്ഞഹമ്മദ് എന്നിവരാണ് മറ്റ് പ്രതികള്‍.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 14, 2022 6:58 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിയമസഭാ കയ്യാങ്കളി കേസ്; മന്ത്രി വി.ശിവന്‍കുട്ടി അടക്കം 5 പ്രതികള്‍ കോടതിയിൽ ഹാജരായി