advertisement

'തോൽക്കുമെന്ന് ഉറപ്പുള്ളപ്പോൾ സിപിഎം അക്രമം അഴിച്ചുവിടുന്നു'; എത്രകാലം അക്രമരാഷ്ട്രീയം കണ്ട് സഹിച്ചു നില്‍ക്കണം; അച്ചു ഉമ്മന്‍

Last Updated:

പത്തനംതിട്ടയിലെ  യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ മല്ലപ്പള്ളിയിൽ നടന്ന പ്രചാരണത്തിനിടെയായിരുന്നു അച്ചുവിന്‍റെ വിമര്‍ശനം.

കണ്ണൂര്‍ പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎമ്മിനെയും സംസ്ഥാന സര്‍ക്കാരിനെയും കടന്നാക്രമിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. തെരഞ്ഞെടുപ്പില്‍ തോൽക്കുമെന്ന് ഉറപ്പുള്ളപ്പോഴാണ് സിപിഎം അക്രമം അഴിച്ചുവിടുന്നത്. എത്രകാലം ഈ അക്രമരാഷ്ട്രീയം കണ്ടു സഹിച്ചു നിൽക്കണമെന്ന് അച്ചു ഉമ്മന്‍ പറഞ്ഞു. പത്തനംതിട്ടയിലെ  യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ മല്ലപ്പള്ളിയിൽ നടന്ന പ്രചാരണത്തിനിടെയായിരുന്നു അച്ചുവിന്‍റെ വിമര്‍ശനം.
കേന്ദ്രത്തിലും കേരളത്തിലും ഭരണം നടത്തുന്നത് ജനവിരുദ്ധ സർക്കാരുകളാണ്. സാധാരണക്കാരന് കേരളത്തിൽ ജീവിക്കാൻ  ബുദ്ധിമുട്ടാണ്. ശമ്പളമില്ല, പെൻഷനില്ല, കത്തിക്കയറുന്ന അവശ്യസാധനങ്ങളുടെ വില, വന്യജീവി പ്രശ്നങ്ങൾ. എന്നാൽ സർക്കാരിന്റെ ആഡംബരത്തിനും ധൂർത്തിനും കുറവില്ലെന്ന് അച്ചു ആരോപിച്ചു. നാലുലക്ഷം കോടി കടത്തിലാണ് കേരളം. ഇനിയും കടമെടുത്ത് എങ്ങോട്ടാണ് കേരളം കൂപ്പുകുത്തേണ്ടതെന്നും അച്ചു കൂട്ടിച്ചേര്‍ത്തു.
'എന്തിനാണ് സിപിഎം ഇപ്പോൾ ബോംബ് ഉണ്ടാക്കുന്നത്. തോൽക്കുമെന്ന് ഉറപ്പുള്ളപ്പോഴാണ് നിങ്ങള്‍ അക്രമം അഴിച്ചുവിടുന്നത്. എത്രകാലം നിങ്ങളുടെ അക്രമരാഷ്ട്രീയം കണ്ടു സഹിച്ചു നിൽക്കണം. എത്ര അമ്മമാർക്കാണ് മക്കളെ നഷ്ടപ്പെട്ടിരിക്കുന്നത്. 51 വെട്ട് വെട്ടി നിങ്ങൾ കൊലപ്പെടുത്തിയ ടി.പി.ചന്ദ്രശേഖരന്റെ മുഖമാണ് അക്രമ രാഷ്ട്രീയം എന്ന് പറയുമ്പോൾ ആദ്യം ഓടിയെത്തുന്നത്. കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകങ്ങൾ ഓർമയില്ലേ. ആൾക്കൂട്ട വിചാരണ ചെയ്തു നിങ്ങൾ കൊന്ന അരിയിൽ ഷുക്കൂറിന്റെ കഥ നിങ്ങൾക്ക് ഓർമയില്ലേ. ആൾക്കൂട്ട വിചാരണ പരമ്പരയുടെ തുടർച്ചയാണ് പൂക്കോട് വെറ്ററിനറി കോളജിൽ നടന്ന സിദ്ധാർഥന്റെ കൊലപാതകം’ – അച്ചു ഉമ്മൻ പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'തോൽക്കുമെന്ന് ഉറപ്പുള്ളപ്പോൾ സിപിഎം അക്രമം അഴിച്ചുവിടുന്നു'; എത്രകാലം അക്രമരാഷ്ട്രീയം കണ്ട് സഹിച്ചു നില്‍ക്കണം; അച്ചു ഉമ്മന്‍
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement