ഉമ്മന്‍ചാണ്ടിക്കുള്ള പുതുപ്പള്ളിയുടെ ഏറ്റവും വലിയ യാത്രയയപ്പ് നാളെ; ഇടിമുഴക്കം എട്ടിന് കേള്‍ക്കാം; അച്ചു ഉമ്മന്‍

Last Updated:

ചാണ്ടി ഉമ്മന് റെക്കോര്‍ഡ് ഭൂരിപക്ഷം ലഭിക്കുമെന്നും ഉമ്മന്‍ചാണ്ടിക്ക് ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷത്തെ മറികടക്കുന്നതായിരിക്കും ചാണ്ടി ഉമ്മന്‍റെ ഭൂരിപക്ഷമെന്നും അച്ചു ഉമ്മന്‍ പറഞ്ഞു.

കോട്ടയം: പുതുപ്പള്ളിയെ സ്നേഹിച്ച, പുതുപ്പള്ളി സ്നേഹിച്ച ഉമ്മന്‍ചാണ്ടിക്ക് മണ്ഡലത്തിലുള്ളവര്‍ നല്‍കുന്ന ഏറ്റവും വലിയ യാത്രയയപ്പ് വ്യാഴാഴ്ചയാണെന്നും അതിന്‍റെ ഇടിമുഴക്കം സെപ്റ്റംബര്‍ എട്ടിന് കേരളത്തിലുടനീളം കേള്‍ക്കുമെന്ന് അച്ചു ഉമ്മന്‍. ചാണ്ടി ഉമ്മന് റെക്കോര്‍ഡ് ഭൂരിപക്ഷം ലഭിക്കുമെന്നും ഉമ്മന്‍ചാണ്ടിക്ക് ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷത്തെ മറികടക്കുന്നതായിരിക്കും ചാണ്ടി ഉമ്മന്‍റെ ഭൂരിപക്ഷമെന്നും അച്ചു ഉമ്മന്‍ പറഞ്ഞു.
സൈബര്‍ അധിക്ഷേപ പരാതിയില്‍ നടപടി വൈകുന്നതിന്‍റെ കാരണമറിയില്ല. തന്റെ കടമനിര്‍വഹിച്ചു. കേസ് കൊടുത്തു. പോലീസ് വന്ന് മൊഴിയെടുത്തപ്പോള്‍ അതിനോട് സഹകരിച്ചു. ഇനി എങ്ങനെ മുന്നോട്ടുകൊണ്ടുപോകണം എന്നത് അവരുടെ കൈയിലാണ്. വൈകിപ്പിക്കുന്നത് സാങ്കേതികകാരണമാണോ എന്നറിയില്ല. സൈബര്‍ അധിക്ഷേപങ്ങള്‍ക്കെതിരെ നിയമംകൊണ്ടുവരണം.
advertisement
സാമൂഹിക മാധ്യമ അക്കൗണ്ട് തുടങ്ങാന്‍ ഒരു ഐഡി പ്രൂഫ് പോലും വേണ്ട. അതുകൊണ്ട് ആളുകള്‍ക്ക് ഒരുപാട് ഫെയ്ക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കാന്‍ കഴിയും. അതുവഴി എന്തും വിളിച്ചുപറയാം. അതിനെതിരെ നടപടി സ്വീകരിക്കാന്‍ ഒന്നും പറ്റില്ലല്ലോ? നിയമത്തിന്റെ വലയിലേക്ക് ഇതിനെകൊണ്ടുവരേണ്ടത് നാളത്തെ തലമുറയുടേയും ആവശ്യമാണെന്നും അച്ചു ഉമ്മന്‍ പുതുപ്പള്ളിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതിഭീകരമായ സര്‍ക്കാര്‍ വിരുദ്ധവികാരമുണ്ട്. അഴിമതി, വിലക്കയറ്റം, കര്‍ഷകര്‍ പട്ടിണി കിടക്കുന്നു. ഇതൊക്കെ വലിയ ഭരണവിരുദ്ധവികാരമുണ്ടാക്കുന്നു. അതിനാല്‍ കോണ്‍ഗ്രസിനാണ് മേല്‍ക്കൈ. ഇത്രയേറെ കാലാവസ്ഥ അനുകൂലമായ മറ്റൊരു തിരഞ്ഞെടുപ്പ് കേരളത്തിലുണ്ടോയെന്ന് എനിക്ക് സംശയമുണ്ട്. അതുകൂടാതെ, വിദ്യാസമ്പന്നനായ, പത്ത്- ഇരുപത് വര്‍ഷത്തെ പ്രവര്‍ത്തനപരിചയമുള്ള ഒരു യുവാവിന്റെ കന്നിയങ്കം എന്നതടക്കം അനുകൂല ഘടകങ്ങളാണ്.
advertisement
അതിനും മുകളിലാണ് ഉമ്മന്‍ചാണ്ടി എന്ന ഘടകം. അത് ഉമ്മന്‍ചാണ്ടി മരിച്ചുപോയി എന്ന സഹതാപം അല്ല. 53 വര്‍ഷം അദ്ദേഹം ഇവിടെ എന്ത് ചെയ്തുവെന്ന് പുതുപ്പള്ളിക്കാര്‍ക്ക് വ്യക്തമായി അറിയാം.  പുറത്തുനിന്ന് ആളുകള്‍ വന്ന് പല ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ അത് പുതുപ്പള്ളിക്കാരുടെ ഇടയിലേക്ക് എത്തില്ലെന്നും അവര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്ത് ഫലം വന്നുകഴിഞ്ഞാല്‍ തിരിച്ചുപോവും. കൊട്ടികലാശത്തന് താനെത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്ന ആവേശം, തനിക്കുള്ളതല്ല ഉമ്മന്‍ചാണ്ടിയുടെ മകള്‍ക്കുള്ളതാണെന്നും അച്ചു ഉമ്മന്‍ അഭിപ്രായപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഉമ്മന്‍ചാണ്ടിക്കുള്ള പുതുപ്പള്ളിയുടെ ഏറ്റവും വലിയ യാത്രയയപ്പ് നാളെ; ഇടിമുഴക്കം എട്ടിന് കേള്‍ക്കാം; അച്ചു ഉമ്മന്‍
Next Article
advertisement
എസ്ഡിപിഐയുടെ തിരുവനന്തപുരത്തെ ഭൂമി കണ്ടുകെട്ടിയത്  ബിജെപിയുടെ  പകപോക്കൽ: എസ്ഡിപിഐ
എസ്ഡിപിഐയുടെ തിരുവനന്തപുരത്തെ ഭൂമി കണ്ടുകെട്ടിയത് ബിജെപിയുടെ പകപോക്കൽ: എസ്ഡിപിഐ
  • എസ്ഡിപിഐയുടെ തിരുവനന്തപുരത്തെ ഭൂമി കണ്ടുകെട്ടിയ നടപടി ബിജെപിയുടെ പകപോക്കലാണെന്ന് എസ്ഡിപിഐ ആരോപിച്ചു.

  • ഇഡി നടപടിയെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഭയപ്പെടുത്തി നിശബ്ദമാക്കാനാകില്ലെന്നും എസ്ഡിപിഐ.

  • സ്വതന്ത്ര തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ബിജെപി കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതെന്ന് എസ്ഡിപിഐ.

View All
advertisement