'നടി എന്ന് വിളിക്കുന്നത് മോശം പദമാണോ'
Last Updated:
കൊച്ചി: ആക്രമിക്കപ്പെട്ട നടിയെ താൻ അപമാനിച്ചിട്ടില്ലെന്ന് നടൻ ബാബുരാജ്. ചൂടുവെള്ളത്തിൽ വീണ പൂച്ച എന്ന പ്രയോഗം നടിയെ അനുകൂലിച്ച് പറഞ്ഞതാണ്. തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. അസാധാരണ ജനറൽ ബോഡി വിളിക്കാം എന്ന് അറിയിച്ചിരുന്നു. നടി എന്ന് വിളിക്കുന്നത് മോശം പദമാണോയെന്നും ബാബുരാജ് ചോദിച്ചു.
അമ്മ സംഘടന ഇരയോടൊപ്പമാണ്. ജനറൽ ബോഡി എടുത്ത തീരുമാനം എക്സിക്യൂട്ടിവ് കമ്മറ്റിയിൽ മാറ്റാൻ പറ്റില്ല. ഈ കാര്യത്തിൽ തീരുമാനം എടുക്കാനായി നവംബർ 24ന് കമ്മറ്റി വിളിച്ചിട്ടുണ്ട്. വിവാദമുണ്ടാക്കുന്നത് ഇരയായ കുട്ടിക്ക് വേണ്ടി തന്നെയാണോ എന്ന് സംശയമുണ്ട്. ആ കുട്ടിക്ക് ഇതുകൊണ്ട് എന്ത് ഗുണമാണ് ഉണ്ടാകുന്നതെന്നും ബാബുരാജ് ചോദിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 14, 2018 12:03 PM IST


