നടന്‍ ഭീമന്‍ രഘു ബിജെപി വിട്ട് സിപിഎമ്മിലേക്ക്
- Published by:Arun krishna
- news18-malayalam
Last Updated:
2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്തെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു ഭീമന്‍ രഘു
സംവിധായകന്‍ രാജസേനനു പിന്നാലെ നടന്‍ ഭീമന്‍ രഘുവും ബിജെപി വിട്ട് സിപിഎമ്മിലേക്ക് ചേക്കേറുന്നു. വിദേശയാത്ര കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശേഷം പാര്‍ട്ടി പ്രവേശനത്തെ കുറിച്ച് നേരില്‍ കണ്ട് സംസാരിക്കുമെന്നാണ് വിവരം. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്തെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു ഭീമന്‍ രഘു.
ബിജെപിയിലുണ്ടായിരുന്ന കാലത്ത് ജനങ്ങള്‍ക്കിടയില്‍ നിന്ന് പ്രവര്‍ത്തിക്കാനായില്ലെന്നു ചൂണ്ടിക്കാണിച്ചാണ് പാർട്ടി വിടുന്നതെന്നാണ് സൂചന. 2016 ലെ തെരഞ്ഞെടുപ്പിൽ പത്തനാപുരത്തുനിന്ന് മത്സരിച്ച അദ്ദേഹം മൂന്നാം സ്ഥാനത്തെത്തിയിരുന്നു. നടനും സിറ്റിങ് എംഎൽഎയും മുൻ മന്ത്രിയുമായ കെ.ബി.ഗണേഷ് കുമാറിനും നടൻ ജഗദീഷിനുമെതിരെയായിരുന്നു ഭീമൻ രഘു മത്സരിച്ചത്.
advertisement
കുറച്ചുനാളുകള്‍ക്ക് മുന്‍പാണ് ബിജെപിയ്ക്ക് വേണ്ടി ഇനി മത്സരിക്കില്ലെന്നും ബിജെപിയുടെ രാഷ്ട്രീയത്തോട് താല്‍പര്യമില്ലെന്നും ഭീമന്‍ രഘു പറഞ്ഞത്.
സംവിധായകൻ രാജസേനനും അടുത്തിടെ ബിജെപി വിട്ട് സിപിഎമ്മില്‍ ചേർന്നിരുന്നു. രാഷ്ട്രീയക്കാരൻ എന്ന നിലയിലും കലാകാരനെന്ന നിലയിലും വലിയ അവഗണനയാണ് ബിജെപിയിൽനിന്നു നേരിട്ടതെന്ന് രാജസേനന്‍ പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
June 10, 2023 2:27 PM IST