നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തി

Last Updated:

നടിയെ ആക്രമിച്ച കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് താരം ശബരിമലയിലെത്തുന്നത്

News18
News18
പത്തനംതിട്ട: ശബരിമലയിൽ ദർശനം നടത്തി നടൻ ദിലീപ്. ഇന്ന് പുലർച്ചെയാണ് ദിലീപ് സന്നിധാനത്ത് എത്തിയത്. നടിയെ ആക്രമിച്ച കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് താരം ശബരിമലയിലെത്തുന്നത്. പുലർച്ചെ പി.ആർ.ഒ. ഓഫിസിൽ എത്തിയതിനുശേഷം ദിലീപ് തന്ത്രിയുടെ ഓഫിസിലേക്കാണ് പോയത്.
കറുപ്പ് മുണ്ടും ഷർട്ടും ധരിച്ചാണ് അദ്ദേഹം എത്തിയത്. പതിനെട്ടാം പടി ചവിട്ടാതെ സ്റ്റാഫ് ഗേറ്റ് വഴി ദർശനത്തിനായി സന്നിധാനത്ത് എത്തി. ഇരുമുടിക്കെട്ടില്ലാതെയാണ് ദർശനത്തിനെത്തിയത്. സുഹൃത്തുക്കളായ ചിലർ മാത്രമാണ് ദിലീപിനൊപ്പം ഉണ്ടായിരുന്നത്.
അതേസമയം, എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തിന്റെ കൂപ്പൺ വിതരണോദ്ഘാടനത്തിൽനിന്ന് ദിലീപിനെ ഒഴിവാക്കി. ഉദ്ഘാടനത്തിനായി ദിലീപിനെ ക്ഷണിച്ചതിനെതിരെ വൻ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് ക്ഷേത്രഭരണസമിതിക്ക് ഈ തീരുമാനം എടുക്കേണ്ടി വന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തി
Next Article
advertisement
‘രാഹുലിന്റെയും തരൂരിന്‍റെയും വ്യത്യസ്ത പ്രത്യയശാസ്ത്ര പ്രവണത'; അഭിപ്രായം ശരിവെച്ച് തരൂർ
‘രാഹുലിന്റെയും തരൂരിന്‍റെയും വ്യത്യസ്ത പ്രത്യയശാസ്ത്ര പ്രവണത'; അഭിപ്രായം ശരിവെച്ച് തരൂർ
  • ശശി തരൂർ എംപി രാഹുലിനെയും തനെയും താരതമ്യംചെയ്ത എക്സ് പോസ്റ്റ് ഷെയർ ചെയ്ത് കോൺഗ്രസിനെ വിമർശിച്ചു

  • കോൺഗ്രസിനുള്ളിൽ നിലനിൽക്കുന്ന വ്യത്യസ്ത പ്രത്യയശാസ്ത്ര പ്രവണതകളെ പോസ്റ്റ് വ്യക്തമാക്കുന്നു

  • തരൂരിനേപ്പോലുള്ള ബൽ നയങ്ങൾ മുന്നോട്ടുവയ്ക്കുന്നവരെ കോൺഗ്രസ് ഒതുക്കുകയാണെന്നും വിമർശനമുണ്ട്

View All
advertisement