വടകരയിലെ വലത് വോട്ടുകള്‍ ഇടത്തേക്കും, തൃശൂരിലെ ഇടത് വോട്ടുകള്‍ വലത്തേക്കും; മുന്നണികളെ വിമര്‍ശിച്ച് ഹരീഷ് പേരടി
- Published by:Arun krishna
- news18-malayalam
Last Updated:
വോട്ടർമാരെ തോൽപ്പിക്കുന്ന രാഷ്ട്രീയ ബുദ്ധിയെ തോൽപ്പിക്കാനുള്ള കരുത്ത് രാഷ്ട്രീയ കേരളത്തിനുണ്ടാവട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ്-യുഡിഎഫ് സ്ഥാനാര്‍ഥി പട്ടികയില്‍ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. വടകരയിലെയും തൃശൂരിലെയും കോണ്‍ഗ്രസിന്‍റെയും സിപിഎമ്മിന്‍റെയും സ്ഥാനാർത്ഥി പ്രഖ്യാപനത്തെ ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. വടകരയിലെ വലതുപക്ഷ വോട്ടുകൾ ഇടതുപക്ഷത്തേക്കും തൃശൂരിലെ ഇടതുപക്ഷ വോട്ടുകൾ വലതുപക്ഷത്തേക്കും മാറിമറിയുമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വോട്ടർമാരെ തോൽപ്പിക്കുന്ന രാഷ്ട്രീയ ബുദ്ധിയെ തോൽപ്പിക്കാനുള്ള കരുത്ത് രാഷ്ട്രീയ കേരളത്തിനുണ്ടാവട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
വടകരയിലെ വലതുപക്ഷ വോട്ടുകൾ ഇടതുപക്ഷത്തേക്കും തൃശൂരിലെ ഇടതുപക്ഷ വോട്ടുകൾ വലതുപക്ഷത്തേക്കും മാറി മറിയാനുള്ള ധാരണ ശക്തമായി എന്ന് തോന്നുന്നത് എനിക്ക് മാത്രമാണോ...വടകരയിലെ രണ്ട് MLA മാരിൽ ആരും തോറ്റാലും ജയിച്ച MLA യുടെ മണ്ഡലത്തിൽ ഒരു നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും..ലോകസഭയിൽ തോറ്റ പാർട്ടി നിയമസഭയിൽ ജയിക്കും.ലോകസഭയിൽ തോറ്റ MLA ക്ക് തൽസ്ഥാനം നഷ്ടപ്പെടുകയുമില്ല...വോട്ടർമാരെ തോൽപ്പിക്കുന്ന രാഷ്ട്രീയ ബുദ്ധിയെ തോൽപ്പിക്കാനുള്ള കരുത്ത് രാഷ്ട്രീയ കേരളത്തിനുണ്ടാവട്ടെ.
advertisement
വടകര എംപിയായിരുന്ന കെ.മുരളീധരനെ പത്മജ വേണുഗോപാലിന്‍റെ ബിജെപിയിലേക്കുള്ള കൂടുമാറ്റത്തിന് പിന്നാലെയാണ് കെ.കരുണാകരന്‍റെ തട്ടകമായിരുന്ന തൃശൂരിലേക്ക് കോണ്‍ഗ്രസ് നിയോഗിച്ചത്. പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍ വടകരയില്‍ മുരളീധരന് പകരക്കാരനാകും. മുന്‍ മന്ത്രിയും മട്ടന്നൂര്‍ എംഎല്‍എയുമായ കെ.കെ ഷൈലജ ടീച്ചറെയാണ് ഷാഫിക്ക് വടകരയില്‍ നേരിടേണ്ടിവരിക. കോണ്‍ഗ്രസിന്‍റെ കേരളത്തിലെ സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നോടെ തെരഞ്ഞെടുപ്പ് ചിത്രം ഏറെക്കൂറെ പൂര്‍ണമായും തെളിഞ്ഞു കഴിഞ്ഞു. തൃശൂരില്‍ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയെയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എസ് സുനില്‍കുമാറിനെയുമാകും കെ.മുരളീധരന്‍ നേരിടുക.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Kerala
First Published :
March 09, 2024 5:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വടകരയിലെ വലത് വോട്ടുകള്‍ ഇടത്തേക്കും, തൃശൂരിലെ ഇടത് വോട്ടുകള്‍ വലത്തേക്കും; മുന്നണികളെ വിമര്‍ശിച്ച് ഹരീഷ് പേരടി