‘ഭാരതീയന് അഭിമാനിക്കാവുന്ന ഒരു വ്യക്തിത്വം’; ഇ ശ്രീധരന് വിജയാശംസയുമായി മോഹൻലാൽ

Last Updated:

വീഡിയോ സന്ദേശത്തിലൂടെയാണ് മോഹൻലാൽ മോട്രോമാന് വിജയാംശംസ നേർന്നിരിക്കുന്നത്.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥിയായി ജനവിധി തേടുന്ന മെട്രോമാൻ ഇ. ശ്രീധരന് വിജയാംശംസകൾ നേർന്ന് നടൻ മോഹൻലാൽ. വീഡിയോ സന്ദേശത്തിലൂടെയാണ് മോഹൻലാൽ വിജയാംശംസ നേർന്നിരിക്കുന്നത്.  ‘‘ഓരോ ഭാരതീയനും അഭിമാനിക്കാൻ നമുക്ക് ഇവിടെ ഒരു വ്യക്തിത്വമുണ്ട്, ഇ.ശ്രീധരൻ സർ..’’–എന്ന വാക്കുകളോടെയാണ് വീഡിയോ ആരംഭിക്കുന്നത്. വീഡിയോ ഇ ശ്രീധരൻ തന്നെയാണ് ട്വിറ്ററിൽ പങ്കുവച്ചത്.
‘‘കൊടുങ്കാറ്റിൽ തകർന്ന പാമ്പൻ പാലം 46 ദിവസം കൊണ്ട് പുനർനിർമിച്ച ഇച്ഛാശക്തിയുടെ ഉടമ, അസാധ്യം എന്ന് ലോകം കരുതിയ കൊങ്കൺ റെയിൽവേ കരിങ്കൽ തുരങ്കങ്ങളിലൂടെ യാഥാർഥ്യമാക്കി. ഡൽഹി, കൊച്ചി മെട്രോ റെയിൽ നിർമാണത്തിന് നേതൃത്വം െകാടുത്ത രാഷ്ട്രശിൽപി. അനുവദിച്ച തുകയിൽ ബാക്കി വരുന്ന തുക സർക്കാരിന് മടക്കി നൽകുന്ന കറ‌കളഞ്ഞ വ്യക്തിത്വം, രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ച ഇ.ശ്രീധരൻ സാറിന് എന്റെ വിജയാശംസകൾ.’ – മോഹൻലാൽ‌ വിഡിയോയിൽ പറയുന്നു.
advertisement
Thank you @Mohanlal for the kind gesture and good wishes. Your contribution to the film is highly commendable. Together we can build a new Kerala. #KeralaWithModi
— Metroman E Sreedharan (@TheMetromanS) April 2, 2021
ബിജെപി സ്ഥാനാർത്ഥി ഇ ശ്രീധരന് കാൽകഴുകി സ്വീകരണം; കാല്‍ കഴുകിയതില്‍ തെറ്റില്ലെന്ന് ശ്രീധരൻ
പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി സ്ഥാനാര്‍ഥി ഇ ശ്രീധരനെ കാല് കഴുകി സ്വീകരിച്ചതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം. പ്രവര്‍ത്തകനെ കൊണ്ട് കാലു കഴുകിച്ച ശ്രീധരന് സവര്‍ണ മനോഭാവമാണെന്നാണ് വിമർശനം.
advertisement
എന്നാല്‍ കാല്‍ കഴുകിയതില്‍ തെറ്റില്ലെന്നാണ് ഇ ശ്രീധരന്റെ നിലപാട്. ഭാരതീയ സംസ്‌കാരത്തില്‍ കാല്‍ കഴുകുന്നത് ബഹുമാനം കാണിക്കുന്നതാണെന്നും വിമര്‍ശിക്കുന്നവരുടെ ദേശഭക്തി അത്ര മാത്രമേയുള്ളൂവെന്നും ശ്രീധരന്‍ പറഞ്ഞു.
ബിജെപിയുടെ പാലക്കാട് മണ്ഡലം സ്ഥാനാർത്ഥിയാണ് മെട്രോമാൻ ഇ ശ്രീധരൻ. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കിടയിൽ സ്ഥാനാർഥിയുടെ കാൽ കഴുകി മുട്ടുകുത്തി വണങ്ങിയാണ് പലയിടങ്ങളിലും സ്വീകരണം ലഭിക്കുന്നത്. ഇതിന്റെ ചിത്രങ്ങൾക്കെതിരെ വ്യാപകമായി പ്രതിഷേധവും വിമർശനവും ഉയർന്നിരുന്നു.
സവര്‍ണമനോഭാവമാണ് കാൽപിടിച്ച് തൊഴുന്ന ചിത്രങ്ങളിലൂടെ വ്യക്തമാകുന്നതെന്നാണ് പ്രധാന വിമർശനം. സോഷ്യൽമീഡിയയിലും ഈ ചിത്രങ്ങൾ വൈറലാണ്. മാലയിട്ട് സ്വീകരിക്കുന്ന ഇ ശ്രീധരനെ മുട്ടു കുത്തി വണങ്ങിയാണ് ഒരു വോട്ടർ സ്വീകരിച്ചത്.
advertisement
സ്ത്രീകൾ ഉൾപ്പെടെയുള്ളവർ വണങ്ങുന്നതും കാൽ തൊട്ടു വന്ദിക്കുന്നതും ചിത്രങ്ങളിൽ കാണാം.
ഇ ശ്രീധരനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ രംഗത്തു വന്നിരുന്നു. ശ്രീധരന്റേത് വെറും ജല്‍പനങ്ങളാണ്. അദ്ദേഹം രാജ്യത്തെ എഞ്ചിനീയറിങ് രംഗത്തെ വിദഗ്ധനായിരുന്നു. എന്നാല്‍ ഏത് വിദഗ്ധനും ബിജെപി ആയാല്‍ ബിജെപിയുടെ സ്വഭാവം കാണിക്കും. ഇതിന്റെ ഭാഗമായി ബിജെപിയില്‍ എത്തിയപ്പോള്‍ എന്തും വിളിച്ചുപറയുന്ന അവസ്ഥയിലേക്ക് ശ്രീധരന്‍ മാറിയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
‘ഭാരതീയന് അഭിമാനിക്കാവുന്ന ഒരു വ്യക്തിത്വം’; ഇ ശ്രീധരന് വിജയാശംസയുമായി മോഹൻലാൽ
Next Article
advertisement
സോഹോ സ്ഥാപകന്‍ ശ്രീധര്‍ വെംബുവും ഭാര്യയും വേര്‍പിരിയുന്നു; 15,000 കോടി രൂപ കെട്ടി വയ്ക്കാന്‍ യുഎസ് കോടതി
സോഹോ സ്ഥാപകന്‍ ശ്രീധര്‍ വെംബുവും ഭാര്യയും വേര്‍പിരിയുന്നു; 15,000 കോടി രൂപ കെട്ടി വയ്ക്കാന്‍ യുഎസ് കോടതി
  • സോഹോ സ്ഥാപകൻ ശ്രീധർ വെംബുവും ഭാര്യയും വേർപിരിയുന്നു; 15,000 കോടി രൂപ ബോണ്ട് കോടതി ഉത്തരവ്

  • ഇന്ത്യൻ വ്യവസായിയുമായി ബന്ധപ്പെട്ട ഏറ്റവും ചെലവേറിയ വിവാഹമോചനമാണിതെന്ന് റിപ്പോർട്ടുകൾ

  • ലോകത്തിലെ നാലാമത്തെ ഏറ്റവും ചെലവേറിയ വിവാഹമോചനമായി ഈ കേസ് അന്താരാഷ്ട്ര ശ്രദ്ധ നേടി

View All
advertisement