പഴനിയിലും ശബരിമലയിലുമൊക്കെ ചെയ്യേണ്ട പൂജകൾ ഇപ്പോൾ സെക്രട്ടേറിയറ്റിന് മുന്നിലാണ്; സർക്കാരിനെ വിമർശിച്ച് സലിംകുമാര്‍
- Published by:Sarika N
- news18-malayalam
Last Updated:
മുട്ടിലിഴയുന്നതും തലമുണ്ഡനം ചെയ്യുന്നതുമൊക്കെയാണ് ഇപ്പോൾ സെക്രട്ടേറിയറ്റിന് മുന്നിൽ കാണുന്നതെന്നും സലിംകുമാർ പറഞ്ഞു
ആശ വർക്കർമാരുടെ സമരത്തിൽ സർക്കാരിനെ വിമർശിച്ച് നടൻ സലിംകുമാർ. പഴനിയിലും ശബരിമലയിലുമൊക്കെ ചെയ്യേണ്ട പൂജകൾ ഇപ്പോൾ സ്ത്രീകൾ സെക്രട്ടേറിയറ്റിന് മുന്നിലാണ് ചെയ്യുന്നതെന്ന് നടൻ പറഞ്ഞു. മുട്ടിലിഴയുന്നതും തലമുണ്ഡനം ചെയ്യുന്നതുമൊക്കെയാണ് ഇപ്പോൾ സെക്രട്ടേറിയറ്റിന് മുന്നിൽ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ ഡിസിസി ഓഫീസിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കോഴിക്കോട് സംഘടിപ്പിച്ച ത്രിവർണോത്സവം പരിപാടിയിൽ സംസാരിക്കവെയാണ് നടന്റെ പരാമർശം. അതോടൊപ്പം ആശ വർക്കർമാർക്കും സിപിഒ റാങ്ക് ഹോൾഡേഴ്‌സിനും തന്റെ പിന്തുണയും നടൻ അറിയിച്ചു.
നടന്റെ വാക്കുകളുടെ പൂർണരൂപം ഇങ്ങനെ,' പി.എസ്.സി പരീക്ഷയിൽ സിപിഒ റാങ്ക് ലിസ്റ്റിൽ വന്ന പെൺകുട്ടികൾ കൈയിൽ കർപ്പൂരം കത്തിക്കുന്നു. സാധാരണ പഴനിയിലും ശബരിമലയിലും ഒക്കെ അങ്ങനത്തെ ഭക്തി കണ്ടിട്ടുണ്ട്. മുട്ടിലിഴയുന്നു തലമുണ്ഡനം ചെയുന്നു നമ്മുടെ ആശ വർക്കർമാർ. ഇതൊക്കെ എന്താ ? പഴനിയിലും ശബരിമലയിലും തിരുപ്പതിയിലുമൊക്കെ ചെയ്യേണ്ട വഴിപാടൊക്കെ ഇപ്പോള്‍ സെക്രട്ടേറിയറ്റിന് മുന്നിലാണ് ചെയ്യുന്നത്' നടൻ പറഞ്ഞു. അതേസമയം, പെൺകുട്ടികളെ കുറിച്ച് നടൻ നടത്തിയ പരാമർശവും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. പെണ്‍പിള്ളേരെല്ലാം നടന്നുപോകുന്നത് മൊബൈലില്‍ സംസാരിച്ചുകൊണ്ടാണെന്നും എന്താണിവര്‍ക്കിത്ര സംസാരിക്കാനുള്ളതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പോലും ഇത്രയും ഫോണ്‍ കോള്‍ ഉണ്ടാകില്ലെന്നും ഇവരെല്ലാം പഠിക്കുന്ന കുട്ടികളാണെന്നും സലികുമാർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Apr 09, 2025 9:00 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പഴനിയിലും ശബരിമലയിലുമൊക്കെ ചെയ്യേണ്ട പൂജകൾ ഇപ്പോൾ സെക്രട്ടേറിയറ്റിന് മുന്നിലാണ്; സർക്കാരിനെ വിമർശിച്ച് സലിംകുമാര്‍







