Vinayakan| കൃത്യസമയത്ത് തന്നെ ന്യൂസ്18നും മാധ്യമപ്രവർത്തകക്കും എതിരെ 'തെറിപ്പാട്ടു'മായി വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ്

Last Updated:

കൃത്യം 11.39ന്  'Sorry' എന്ന് മാത്രം വിനായകൻ ഫേസ്ബുക്കിൽ എഴുതി. പിന്നാലെയാണ് വീണ്ടും അസഭ്യവർഷവുമായി ഫേസ്ബുക്കിൽ കുറിപ്പിട്ടത്

വിനായകൻ
വിനായകൻ
കൊച്ചി: ന്യൂസ് 18 കേരള ചാനലിനും മാധ്യമപ്രവർത്തകയ്ക്കുമെതിരെ 'തെറി'പ്പാട്ടുമായി നടൻ വിനായകന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്.  ഇന്ന് 12 മണിക്ക് മുൻപ് ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ അപർണ കുറുപ്പിനും ന്യൂസ് 18 ചാനൽ മേലധികാരികൾക്കും മറുപടി ഉണ്ടാകുമെന്നായിരുന്നു ഇന്നലെ ഫേസ്ബുക്കിൽ ഭീഷണി പോസ്റ്റിട്ടത്. കൃത്യം 11.39ന്  'Sorry' എന്ന് മാത്രം വിനായകൻ ഫേസ്ബുക്കിൽ എഴുതി. പിന്നാലെയാണ് വീണ്ടും അസഭ്യവർഷവുമായി ഫേസ്ബുക്കിൽ കുറിപ്പിട്ടത്.
വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ് - (പൊതുവിൽ മലയാളം നിഘണ്ടുപ്രകാരം അസഭ്യം എന്ന് കരുതുന്ന വാക്കുകൾ എഡിറ്റ് ചെയ്തിട്ടുണ്ട്)
ഭീഷണിയത്രേ!
"ഭീഷണി"
എന്ന വാക്കിന്റെ
അർത്ഥം അറിയാത്ത
ഇതുപോലുള്ള ചാനൽ
മേധാവികൾ
എത്രമാത്രം
വിഷം
ആയിരിക്കും ഭാഷയിൽ
ഒളിപ്പിച്ച്
സമൂഹത്തിലേക്ക്
കടത്തുന്നത്?
അറിയാം മാപ്രകളെ നീയൊക്കെ നിന്റെ കുടുംബം പോറ്റാൻ
വേണ്ടി പെടുന്ന പാടാണ് എന്ന്
പക്ഷേ...
ഒരിക്കൽ നിന്റെ മക്കളോട് അവരുടെ സഹപാഠികൾ ചോദിക്കും
"ഭീഷണി"
എന്ന വാക്കിന്റെ അർത്ഥം പോലും അറിയാതെയാണോ നിന്റെ
advertisement
തന്തയും/ തള്ളയുമൊക്കെ
ഈ മാധ്യമ പണിക്ക് പോകുന്നതെന്ന്.
'ഭീഷണിയും' 'ഉത്തരവും' എന്ന വാക്കുകളുടെ അർത്ഥം പോലും
തിരിച്ചറിയാതെ ചാനലിൽ
അന്തിച്ചർച്ച നടത്തി അവിടെയും വിനായകനെ വിറ്റ്
നിന്റെ അമ്മയ്ക്കും ഭാര്യക്കും മക്കൾക്കും ഓണക്കോടിക്കുള്ള വകയൊപ്പിച്ചു അതല്ലേ സത്യം ?
പുലഭ്യം:
"പുലഭ്യം" എന്ന വാക്ക്
"അസഭ്യം" ആകുന്നതെങ്ങനെ?
പുലയനും പുലയാടിയും പുലയാടിമക്കളും എന്ന വാക്കുകൾ അസഭ്യമാക്കിയ അതേ ചിന്ത തന്നെയല്ലേ.
'അപർണ്ണെ..." നിന്റെ ചീഫ് മാധ്യമ പൊട്ടൻ
നിന്നെക്കൊണ്ട് പുലഭ്യം എന്നത് അസഭ്യ വാക്കാക്കിയത് ..?
advertisement
ഇതിലും നല്ലത് നീയും നിന്റെ ചാനൽ മേധാവിയും വേറെ വല്ല പണിക്കും പോകുന്നതാണ്.
എന്ത് പണിയാണെന്നുള്ളത്
ഈ സമൂഹത്തിനോട്
ചോദിക്കു...
വിനായകന്റെ ഉത്തരം വരുന്നതിനു മുന്നേ അന്തിചർച്ച നടത്താൻ മാത്രേയുള്ളോ നിങ്ങളുടെ ഈ ചാനൽ...?
എന്റെ സമൂഹത്തിനു ഞാനുണ്ടാക്കി എന്ന് നിങ്ങൾ പറയുന്ന നാണക്കേടിനെക്കാൾ വലുതാണ് അപർണ്ണെ... നിന്നെപോലെയുള്ള മാധ്യമ സ്ത്രീ ശരീരങ്ങൾ ഈ സമൂഹത്തിനോട്
ചെയ്തുകൊണ്ടിരിക്കുന്ന വിവരക്കേട്
ഞാനൊരു പുലയാടാൻ എൻറെ പെണ്ണ് ഒരു പുലയാടി,
പുലയാടനും പുലയാടിക്കും ഉണ്ടാകുന്ന മക്കൾ പുലയാടി മോനും പുലയാടി മോളും പുലയാടികളുടെ വീട് 'ചെറ്റ'കുടിൽ
advertisement
ആ വീട്ടിൽ പുലയാടനും പുലയാടിയും പുലയാടി മക്കളും സംസാരിക്കുന്നത് 'പുലഭ്യം' അത് നിന്നെപോലുള്ള മാപ്രകൾക്ക് അസഭ്യം
ഞാൻ പുലയന് ഉണ്ടായതു കൊണ്ട് പുലയാടി മോനാവുകയും നീ പുലയന് ജനിക്കാത്ത സ്ത്രീ ശരീരമായതു കൊണ്ട് നിന്നെ പുലയാടിമോൾ എന്ന് വിളിക്കാൻ പറ്റാതാവുകയും ചെയ്യുന്ന ഈ സമൂഹത്തിൽ
ബ്രാഹ്മണനിലും നമ്പൂതിരിയിലും നായരിലും കുറുപ്പിലും വാരിയറിലും ഈഴവനിലും എല്ലാം കള്ളനും കൊള്ളക്കാരനും പെണ്ണൂട്ടികളും അടങ്ങുന്ന വൃത്തികെട്ടവന്മാർ ഉണ്ടാവുമ്പോൾ
ആ വൃത്തികെട്ട മനുഷ്യമൃഗ ശരീരങ്ങൾക്ക് മാത്രം
advertisement
നാണക്കേട് ചാർത്തിക്കൊടുക്കയും വിനായകൻ എന്ന മനുഷ്യമൃഗം
ചെയ്യുന്ന പ്രവർത്തികൾക്ക്
വിനയാകന്റെ സമൂഹത്തിനാകെ
നാണക്കേട് പട്ടം ചാർത്തിക്കൊടുക്കുന്ന നിന്റെയൊക്കെ വൃത്തികെട്ട കൂട്ടിക്കൊടുപ്പ് മാധ്യമ ചിന്താഗതിയാണ് യഥാർത്ഥ അസഭ്യം
ആ വൃത്തികെട്ട അസഭ്യ ചിന്താഗതിയുള്ള നിങ്ങളെയൊക്കെ അത് ആണായാലും പെണ്ണായാലും *റും ,*റനും ,*റിയും ,*രും ,
*രനും ,*രത്തിയും , *ണ്ടിയും *ണ്ണയും *ണ്ണലും **ളിയുമൊക്കെ ചേർത്ത് വിനായകനെന്ന മനുഷ്യമൃഗത്തിനു നിങ്ങളെ പോലുള്ള വൃത്തികെട്ട മാധ്യമ പ്രവർത്തകരെ വിളിക്കേണ്ടി വരും
പുലയും പുലഭ്യവും പുലയാട്ടും പുലയാടികളും നിനക്കൊക്കെ അസഭ്യമായി തുടരുന്നടുത്തോളം കാലം സമൂഹത്തിലെ വെള്ള പൂശിയ കുഴിമാടങ്ങൾക്കെതിരെയുള്ള വിനയാകന്റെ വിളികളും തുടരും
advertisement
നിന്റെയൊക്കെ കൂട്ടിക്കൊടുപ്പ് മാധ്യമ പ്രവർത്തനത്തെക്കാൾ അന്തസ്സുണ്ട്‌ വൃത്തികെട്ടവനെന്നു നിങ്ങൾ വിളിക്കുന്ന വിനയാകന്റെ തെറി വിളികൾക്
ഇനിയെങ്കിലും കുനിഞ്ഞു നിന്ന് മാധ്യമ പ്രവർത്തനം നടത്താതെ നട്ടെല്ല് നിവർത്തി നിന്ന് നിന്റെയൊക്കെ മാധ്യമ പ്രവർത്തനം നടത്തൂ അപർണേ ....
ജയ് ഹിന്ദ് ✊
കഴിഞ്ഞ ദിവസം അടൂർ ​ഗോപാലകൃഷ്ണനെയും യേശുദാസിനെയും പച്ചത്തെറി വിളിച്ച വിനായകൻ്റെ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ച് അപർണ കുറുപ്പ് വീഡിയോ ചെയ്തിരുന്നു. ഇതിനുപിന്നാലെ വ്യാഴാഴ്ച ഉച്ചക്ക് 12.34-ന് അപർണ കുറുപ്പിന്റെ ചിത്രം മാത്രം വിനായകൻ പങ്കുവച്ചിരുന്നു. മണിക്കൂറുകൾക്കകം ആ പോസ്റ്റ് പിൻ‌വലിക്കുകയും ചെയ്തു. പിന്നാലെയാണ് ഭീഷണി സ്വരത്തിലുള്ള കുറിപ്പും അപർണ കുറിപ്പിന്റെ ചിത്രവും പങ്കുവച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Vinayakan| കൃത്യസമയത്ത് തന്നെ ന്യൂസ്18നും മാധ്യമപ്രവർത്തകക്കും എതിരെ 'തെറിപ്പാട്ടു'മായി വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ്
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement