BREAKING NEWS: വിവാദ എച്ച്.എം.ടി ഭൂമി അദാനിയുടെ ഉടമസ്ഥതയിലേക്ക്
BREAKING NEWS: വിവാദ എച്ച്.എം.ടി ഭൂമി അദാനിയുടെ ഉടമസ്ഥതയിലേക്ക്
Last Updated :
Share this:
കൊച്ചി: കളമശേരിയിലെ വിവാദമായ എച്ച്.എം.ടി ഭൂമിയുടെ ഉടമസ്ഥരായ ബ്ലൂസ്റ്റാർ റിയൽട്ടേഴ്സിന്റെ ഓഹരികൾ അദാനി ഗ്രൂപ്പിന് കൈമാറി. ബ്ലൂസ്റ്റാർ ഗ്രൂപ്പിന്റെ ഡയറക്ടർമാരായി അദാനി ഗ്രൂപ്പിന്റെ ഡയറക്ടർ ജഗന്നാഥ റാവു ഗുഡേന, അദാനി വിഴിഞ്ഞം പോർട്ട് എം.ഡി രാജേഷ് ധാ, അദാനി പോർട്ട് കമ്പനി സെക്രട്ടറി കമലേഷ് ഭാഗിയ എന്നിവർ ചുമതലയേറ്റു
വി.എസ്.സർക്കാറിന്റെ കാലത്ത് കുറഞ്ഞ വിലയ്ക്ക് 70 ഏക്കർ എച്ച്.എം.ടി ഭൂമി ബ്ലൂസ്റ്റാർ റിയൽട്ടേഴ്സിന് കൈമാറിയത് വിവാദമായിരുന്നു. ഭൂമി കൈമാറ്റത്തിന് പിന്നിൽ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീം ആണെന്ന് ആരോപണം ഉയർന്നിരുന്നു. ഹൈക്കോടതിയും സുപ്രീം കോടതിയും ഭൂമി കൈമാറ്റം അംഗീകരിച്ചു..
ഭൂമി ലഭിച്ച് ഇത്രയേറെ വര്‍ഷമായിട്ടും യാതൊരുവിധത്തിലുള്ള നിര്‍മാണ പ്രവര്‍ത്തികളും ഉടമസ്ഥർ നടത്തിയിരുന്നില്ല. വിവിധ പദ്ധതികള്‍ക്കായി നല്‍കിയ ഭൂമിയില്‍ നിര്‍മാണം നടത്താത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന സര്‍ക്കാര്‍ ഉത്തരവ് വന്നതോടെയാണ് ഭൂമി മറിച്ച് വില്‍ക്കാന്‍ കമ്പനി നീക്കം നടത്തിയത്.
കേരളത്തിലെ രാഷ്ട്രീയ ബിസിനസ് രംഗങ്ങളില്‍ വന്‍വിവാദങ്ങള്‍ക്ക് വഴിവച്ചതാണ് എച്ച്.എം.ടി ഭൂമി ഇടപാട്. സെസ് പദവി ലഭിച്ച കേരളത്തിലെ ആദ്യ സ്വകാര്യ പദ്ധതി പ്രദേശങ്ങളിലൊന്നു കൂടിയാണിത്. സോഫ്റ്റ്‌വെയര്‍ രംഗത്ത് 70000 പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന അവകാശ വാദവുമായാണ് എച്ച്.ഡി.ഐ.എല്‍ സബ്‌സിഡിയറിയായ ബ്‌ളൂസ്റ്റാര്‍ റിയല്‍ട്ടേഴ്‌സ് ഭൂമി വാങ്ങിയത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.