നിലവിലെ അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്ന് നവീൻ ബാബുവിന്റെ ഭാര്യ ഹൈക്കോടതിയിൽ; അപ്പീൽ വിധിപറയാൻ മാറ്റി
- Published by:Nandu Krishnan
- news18-malayalam
Last Updated:
സിബിഐ ഇല്ലെങ്കിൽ സംസ്ഥാന ക്രൈംബ്രാഞ്ച് എങ്കിലും കേസ് അന്വേഷിക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് നൽകിയ ഹർജിയിൽ ഭാര്യ
എഡിഎം നവീൻബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കെ മഞ്ജുഷ ഹൈക്കോടതിയിൽ നൽകിയ ഹർജി വിധി പറാൻ മാറ്റി. നിലവിലെ അന്വേഷണസംഘത്തിൽ വിശ്വാസമില്ലെന്നും സിബിഐ ഇല്ലെങ്കിൽ സംസ്ഥാന ക്രൈംബ്രാഞ്ച് എങ്കിലും കേസ് അന്വേഷിക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് നൽകിയ ഹർജിയിൽ ഭാര്യ മഞ്ജുഷ ചൂണ്ടിക്കാട്ടി.
മരണത്തിൽ പോസ്റ്റ്മോർട്ടം മുതൽ സംശയമുണ്ടായിരുന്നു. വസ്ത്രത്തിൽ രക്തക്കറ കണ്ടത് മൂത്രത്തിലെ കല്ലാണെന്ന് പറഞ്ഞ് ഡോക്ടർ തള്ളുകയായിരുന്നു. ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും കേരള പോലീസ് സംവിധാനം അന്വേഷിച്ചാൽ സത്യം പുറത്ത് വരില്ലെന്നു
വിധവയായ താൻ ആവശ്യപ്പെട്ടുന്നത് നിഷ്പക്ഷമായ അന്വേഷണമാണെന്നും നവീൻ ബാബുവിന്റെ ഭാര്യ പറഞ്ഞു.
നിലവിൽ അന്വേഷണസംഘം നടത്തുന്നത് പ്രതികളെ രക്ഷപ്പെടുത്താനുള്ള അന്വേഷണം ആണെന്നും. ദിവ്യയുടെയോ കളക്ടറുടെയോ ഫോൺ കോൾ രേഖകൾ പോലും ശേഖരിച്ചില്ലെന്നും ഭാര്യ ഹർജിയിൽ ചൂണ്ടിക്കാട്ടി. സത്യം പുറത്തുകൊണ്ടുവരുന്ന മാത്രമാണ് തൻറെ ആവശ്യമെന്നും മുതിർന്ന ഉദ്യോഗസ്ഥൻ അന്വേഷണത്തിന് നേതൃത്വം നൽകണമെന്നും നവീൻ ബാബുവിന്റെ ഭാര്യ ആവശ്യപ്പെട്ടു.
advertisement
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്റെ കുടുംബം നൽകിയ ഹർജിയാണ് ഇന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് പരിഗണിച്ചത്. അപ്പീൽ വിധി പറയാൻ മാറ്റി. ജസ്റ്റിസ് പിബി സുരേഷ് കുമാർ, ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് കേസ് വിധി പറയാന്‍ മാറ്റിയത്.
വിഷയത്തിൽ സിബിഐ അന്വേഷണത്തിന്റെ ആവശ്യം എന്താണെന്ന് ഡിവിഷൻ ബഞ്ച് ചോദിച്ചു. മികച്ച സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത് എന്നായിരുന്നു സർക്കാർ കോടതിയിൽ അറിയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
February 06, 2025 3:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിലവിലെ അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്ന് നവീൻ ബാബുവിന്റെ ഭാര്യ ഹൈക്കോടതിയിൽ; അപ്പീൽ വിധിപറയാൻ മാറ്റി