KSRTC വീണ്ടും യൂണിയൻ ഭരണത്തിൽ: ഡ്രൈവർ കം കണ്ടക്ടറെ ഇറക്കിവിട്ടു

Last Updated:

കെഎസ്ആർടിസിയുടെ എംഡി സ്ഥാനത്ത് നിന്ന് ടോമിൻ ജെ തച്ചങ്കരിയെ മാറ്റിയതിന് പിന്നാലെ അദ്ദേഹം നടപ്പിലാക്കിയ പരിഷ്കാരങ്ങളും യൂണിയനുകൾ പടിയിറക്കുന്നു

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ എംഡി സ്ഥാനത്ത് നിന്ന് ടോമിൻ ജെ തച്ചങ്കരിയെ മാറ്റിയതിന് പിന്നാലെ അദ്ദേഹം നടപ്പിലാക്കിയ പരിഷ്കാരങ്ങളും യൂണിയനുകൾ പടിയിറക്കുന്നു. തച്ചങ്കരിയുടെ പ്രധാന പരിഷ്കാരമായ ഡ്രൈവർ കം കണ്ടക്ടർ സംവിധാനം നിലനിർത്താനാവിലെന്നാണ് യൂണിയനുകളുടെ തീരുമാനം. ഇതിന്റെ ഭാഗമായി തിരുവനന്തപുരം തമ്പാനൂരിൽ  ഡ്യൂട്ടിക്കെത്തിയ ഡ്രൈവർ കം കണ്ടക്ടറെ യൂണിയൻ പ്രവർത്തകർ ബസിൽ നിന്ന് ഇറക്കിവിട്ടു. അധിക ഡ്യൂട്ടി ചെയ്യാനാവില്ലെന്നും സംഘടനകൾ വ്യക്തമാക്കി.
ദീർഘ ദൂര യാത്രകളിലാണ് കെഎസ്ആർടിസി ‍ഡിസി സംവിധാനം നടപ്പിലാക്കിയിരുന്നത്. ഇത് ദീർഘ ദൂരം  ബസുകളിൽ ഒരാൾ കൂടുതൽ സമയം ബസ് ഓടിക്കുന്നതുവഴിയുണ്ടാകാവുന്ന    അപകടങ്ങളുടെ സാധ്യത കുറക്കുന്നതിനായി നടപ്പാക്കിയ പരിഷ്കാരമാണ്. എന്നാൽ മുന്നറിയുപ്പുകൾ ഒന്നുമില്ലാതെയാണ് യൂണിയനുകൾ ഇടപെട്ട് ഈ സംവിധാനം മാറ്റിയത്..
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KSRTC വീണ്ടും യൂണിയൻ ഭരണത്തിൽ: ഡ്രൈവർ കം കണ്ടക്ടറെ ഇറക്കിവിട്ടു
Next Article
advertisement
QR കോഡ് സ്കാൻ ചെയ്ത് പ്രകടനപത്രികയിലേക്ക് അഭിപ്രായങ്ങൾ‌ അറിയിക്കാൻ BJP
QR കോഡ് സ്കാൻ ചെയ്ത് പ്രകടനപത്രികയിലേക്ക് അഭിപ്രായങ്ങൾ‌ അറിയിക്കാൻ BJP
  • കേരളത്തിലെ എന്‍ഡിഎ പ്രകടനപത്രികയിലേക്ക് അഭിപ്രായങ്ങൾ‌ അറിയിക്കാൻ BJP ക്യൂആര്‍കോഡ് സംവിധാനം

  • രാജീവ് ചന്ദ്രശേഖര്‍ കേരളത്തിന്റെ പുരോഗതിയില്‍ പങ്കാളിയാവാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് അഭിപ്രായം തേടി

  • ഫേസ്ബുക്ക് പോസ്റ്റിൽ ക്യൂആര്‍കോഡ് സ്‌കാന്‍ ചെയ്ത് അഭിപ്രായങ്ങള്‍ അറിയിക്കാനുള്ള സംവിധാനം BJP ഒരുക്കി

View All
advertisement