advertisement

'ജയിച്ചവർ തോറ്റവരെ കളിയാക്കരുത്'; 'സ്പൂണും നാരങ്ങയും' കളിക്ക് നിയമാവലി തയ്യാറാക്കിയ മൂന്നാം ക്ലാസുകാരൻ നിയമസഭയുടെ അതിഥി

Last Updated:

മൂന്നാം ക്ലാസ് പരീക്ഷയ്ക്ക് ഇഷ്ടകളിയ്ക്ക് നിയമാവലി തയ്യാറാക്കാനുള്ള ചോദ്യത്തിനാണ് 'സ്പൂണും നാരങ്ങയും' കളിയുടെ നിയമാവലിയിൽ അഹാൻ നിയമം എഴുതിച്ചേർത്തത്

സ്പീക്കർ ഷംസീറിനൊപ്പം അഹാൻ
സ്പീക്കർ ഷംസീറിനൊപ്പം അഹാൻ
തിരുവനന്തപുരം: 'സ്പൂണും നാരങ്ങയും' (Lemon and Spoon) കളിക്ക് ഏറ്റവും മികച്ച നിയമം കൂട്ടിച്ചേർത്ത മൂന്നാം ക്ലാസ്സുകാരൻ അഹാൻ ഇന്ന് സ്പീക്കറുടെ ക്ഷണം സ്വീകരിച്ച് നിയമസഭയിലെത്തി.
മൂന്നാം ക്ലാസ് പരീക്ഷയ്ക്ക് ഇഷ്ടകളിയ്ക്ക് നിയമാവലി തയ്യാറാക്കാനുള്ള ചോദ്യത്തിനാണ് 'സ്പൂണും നാരങ്ങയും' കളിയുടെ നിയമാവലിയിൽ 'ജയിച്ചവർ തോറ്റവരെ കളിയാക്കരുത്' എന്ന് കുഞ്ഞ് അഹാൻ തൻ്റെ വലിയ നിയമം എഴുതിച്ചേർത്തത്.
ഏറ്റവും ജനാധിപത്യപരമായി ഒരു കളിയെ ആവിഷ്കരിക്കാൻ പോന്ന സാമൂഹികബോധമുള്ള അഹാനെ ജനാധിപത്യത്തിൻ്റെ വേദിയായ നിയമസഭയിലേക്ക് കേരള നിയമസഭാ സ്പീക്കർ എൻ.എൻ. ഷംസീർ ക്ഷണിക്കുകയുണ്ടായി.
രാവിലെ സ്പീക്കറുടെ വസതിയായ നീതിയിലെത്തിയ അഹാൻ സ്പീക്കറോടൊപ്പം പ്രഭാത ഭക്ഷണം കഴിച്ചു. തുടർന്ന് നിയമസഭയിലെത്തി സഭാ നടപടികൾ കാണുകയും, സ്പീക്കറുടെ ചേംബറിലെത്തി കുറച്ചു സമയം ചിലവിടുകയും ചെയ്തു.
advertisement
സ്നേഹസമ്മാനങ്ങൾ നൽകിയാണ് അഹാനെ സ്പീക്കർ യാത്രയാക്കിയത്.
അഹാനും സ്പീക്കറുമായുള്ള ഈ കൂടിക്കാഴ്ച, നമ്മുടെ കുഞ്ഞുങ്ങൾക്ക് ഉയർന്നു ചിന്തിക്കാനും സമഭാവനയോടെ വളരാനുമുള്ള പ്രചോദനമായി മാറിയേക്കും എന്ന സന്ദേശം പകരുന്നു.
Summary: Ahaan, a third-grader who added a thoughtful rule to the lemon and spoon competition has been invited to the state legislative assembly as guest to Speaker N.N. Shamseer. Ahaan was witty enough to send out a reminder that 'the winners should not mock the losers'. Ahaan spent time with the Speaker at his official residence
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ജയിച്ചവർ തോറ്റവരെ കളിയാക്കരുത്'; 'സ്പൂണും നാരങ്ങയും' കളിക്ക് നിയമാവലി തയ്യാറാക്കിയ മൂന്നാം ക്ലാസുകാരൻ നിയമസഭയുടെ അതിഥി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement