• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഹൈഡ്രോളിക് സംവിധാനത്തിന് തകരാർ; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എയർ ഇന്ത്യാ വിമാനം അടിയന്തരമായി ഇറക്കി

ഹൈഡ്രോളിക് സംവിധാനത്തിന് തകരാർ; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എയർ ഇന്ത്യാ വിമാനം അടിയന്തരമായി ഇറക്കി

193 യാത്രക്കാരും ആറു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

  • Share this:

    കൊച്ചി: ഹൈഡ്രോളിക് സംവിധാനത്തിന് തകരാർ കണ്ടെത്തിയതിനെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എയർ ഇന്ത്യാ വിമാനം അടിയന്തരമായി ഇറക്കി. ഷാർജയിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് 8.15 ന് നെടുമ്പാശ്ശേരിൽ വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തത്.

    193 യാത്രക്കാരും ആറു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം ഇറങ്ങുന്നതിന് മുൻപ് ഹൈഡ്രോളിക് സംവിധാനത്തിന് തകരാർ കണ്ടതിനെ തുടർന്ന് പൈലറ്റ് എമർജൻസി ലാൻഡിങ്ങിന് അനുമതി തേടുകയായിരുന്നു. യാത്രക്കാർക്ക് ആർക്കും പരിക്കില്ലെന്നും വിമാനം സുരക്ഷിതമായി ഇറങ്ങിയെന്നും സിയാൽ അറിയിച്ചു.

    Published by:Jayesh Krishnan
    First published: