എകെ ബാലൻ സൈക്കിൾ ഇടിച്ച കേസ് വാദിച്ചാലും വധശിക്ഷ വിധിക്കും; പാർട്ടിക്കു വേണ്ടിയുള്ള പ്രവർത്തനവും അതുപോലെ: കെ മുരളീധരൻ
- Published by:Naseeba TC
- news18-malayalam
Last Updated:
ആര്യാടൻ ഷൗക്കത്തിന് കൈപ്പത്തി വിട്ട് ഓട്ടോയിലും ചെണ്ടയിലും പോകണ്ട ആവശ്യമില്ലെന്നും മുരളീധരൻ
കോഴിക്കോട്: ആര്യാടൻ ഷൗക്കത്തിന് നോട്ടീസ് നൽകിയത് പലസ്തീൻ വിഷയത്തിലല്ലെന്ന് കെ മുരളീധരൻ എംപി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്കാണ് നോട്ടീസ് നൽകിയത്. ആര്യാടൻ ഷൗക്കത്തിന് കൈപ്പത്തി വിട്ട് ഓട്ടോയിലും ചെണ്ടയിലും പോകണ്ട ആവശ്യമില്ലെന്നും മുരളീധരൻ പറഞ്ഞു. എ കെ ബാലൻ സൈക്കിൾ മുട്ടിയ കേസ് വദിച്ചാലും ജഡ്ജി വധശിക്ഷ വിധിയ്ക്കും. അതു പോലെയാണ് പാർട്ടിയ്ക്കുവേണ്ടിയുള്ള അദ്ദേഹത്തിന്റെ ഇടപെടൽ എന്നും മുരളീധരൻ പരിഹസിച്ചു.
സിപിഎം പലസ്തീൻ ഐക്യദാർഢ്യറാലി നടത്തുന്നത് കുത്തിതിരിപ്പുണ്ടാക്കാനും ഭരണ പരാജയം മറച്ചുവെക്കാനുമാണെന്നും അദ്ദേഹം വിമർശിച്ചു. ലീഗിന്റെ മനസും ശരീരവും ഒരിടത്ത് തന്നെയാണ്. അത് അളക്കാൻ പോകണ്ട. തരംതാണ രാഷ്ട്രീയമാണ് സിപിഎം കളിക്കുന്നത്. പലസ്തീൻ വിഷയത്തിൽ സർക്കാരിന് ആത്മാർത്ഥയുണ്ടെങ്കിൽ സർവ്വകക്ഷി പ്രമേയം പാസാക്കണം.നിയമസഭയിൽ അതിന് തയ്യാറാകണം. അല്ലാതെ ഇളകി നിൽക്കുന്നവരെ അടർത്തി എടുക്കാനുള്ളതാവരുത് ശ്രമം. സിപിഎമ്മിലും ഇളകി നിൽക്കുന്നവരുണ്ട്.
advertisement
സിപിഎം റാലിയിൽ പങ്കെടുക്കേണ്ടെന്ന തീരുമാനത്തിന് കാരണം കോൺഗ്രസിന്റെ എതിർപ്പാണെന്ന് ലീഗ് എവിടെയും പറഞ്ഞിട്ടില്ല. പലസ്തീൻ വിഷയത്തിൽ കോൺഗ്രസിനും യുഡിഎഫിനും അഭിപ്രായ വ്യത്യാസം ഇല്ല. യാഥാർത്ഥ്യം മറച്ചുവെച്ച് നുണപ്രചരണം നടത്തി നേട്ടമുണ്ടാക്കാനാണ് സിപിഎം ശ്രമം. സർക്കാർ പലസ്തീൻ വിഷയത്തിൽ യോഗം വിളിച്ചാൽ കോൺഗ്രസ് പങ്കെടുക്കുമെന്നും മുരളീധരൻ പറഞ്ഞു.
ആര്യാടൻ ഷൗക്കത്തിനെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് എകെ ബാലൻ രംഗത്തെത്തിയിരുന്നു. ആര്യാടൻ ഷൗക്കത്തിനെതിരെ കോൺഗ്രസിന് ഒരു നടപടിയും എടുക്കാനാകില്ല. പലസ്തീൻ വിഷയത്തിൽ നടപടി നേരിട്ടാൽ ഷൗക്കത്ത് ഒറ്റപ്പെടേണ്ടി വരില്ലെന്നും സിപിഎം പൂർണ സംരക്ഷണം നൽകുമെന്നും എ കെ ബാലൻ പറഞ്ഞു. മുസ്ലിംലീഗിന് അധികകാലം യുഡിഎഫിൽ തുടരാനാകില്ലെന്നും എ കെ ബാലൻ ന്യൂസ് 18നോട് പറഞ്ഞു.
advertisement
അതേസമയം, കെപിസിസി നിർദേശ പ്രകാരം വിശദീകരണം നൽകാൻ ആര്യാടൻ ഷൗക്കത്ത് ഇന്ന് തിരുവനന്തപുരത്ത് എത്തി അച്ചടക്ക സമിതിക്ക് മുമ്പാകെ ഹാജരാകും. നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ശക്തി പ്രകടനം ആക്കി നടത്തിയതിൽ നടപടി എടുക്കുന്നതിനു മുൻപ് വിശദീകരണം ചോദിക്കാനാണ് വിളിപ്പിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
November 06, 2023 10:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എകെ ബാലൻ സൈക്കിൾ ഇടിച്ച കേസ് വാദിച്ചാലും വധശിക്ഷ വിധിക്കും; പാർട്ടിക്കു വേണ്ടിയുള്ള പ്രവർത്തനവും അതുപോലെ: കെ മുരളീധരൻ