മലയാളത്തിന്റെ പ്രിയ കവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്കാരം. മലയാളത്തിലെ ആറാമത്തെ ജ്ഞാനപീഠ പുരസ്‌കാര ജേതാവാണ് അക്കിത്തം. ജി. ശങ്കര കുറുപ് (1965), എസ്.കെ. പൊറ്റെക്കാട് (1980), തകഴി ശിവശങ്കര പിള്ള (1984), എം.ടി. വാസുദേവൻ നായർ (1995), ഒ.എൻ.വി. കുറുപ് (2007) എന്നിവർക്കാണ് ഇതിനു മുൻപ് മലയാളത്തിൽ നിന്നും പുരസ്കാരം ലഭിച്ചിട്ടുള്ളത്.
പത്മശ്രീ, എഴുത്തച്ഛൻ പുരസ്കാരം, കേരള സർക്കാരിന്റെ പരമോന്നത സാഹിത്യ അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ അവാർഡ്, വള്ളത്തോൾ പുരസ്കാരം, വയലാർ അവാർഡ്, ആശാൻ പ്രൈസ് എന്നിവ കൂടാതെ നിരവധി ബഹുമതികൾ കരസ്ഥമാക്കിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം' എന്ന ഖണ്ഡകാവ്യം മലയാള സാഹിത്യത്തിലെ ആദ്യ ലക്ഷണമൊത്ത ആധുനിക കവിതയായി കണക്കാക്കുന്നു. 'വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം' എന്ന പ്രശസ്ത വരി അക്കിത്തത്തിന്റേതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.