'ഞങ്ങൾ ആ കവിയെ വിശ്വസിക്കുന്നു'; എകെപിസിടിഎ എഡിറ്റർ പറയുന്നു

Last Updated:
തിരുവനന്തപുരം: കവിത തന്റേതാണെന്ന ദീപ നിഷാന്തിന്റെ വാദം വിശ്വസിക്കുന്നതായി പ്രസിദ്ധീകരിച്ച മാസികയായ എകെപിസിടിഎയുടെ പ്രതികരണം. മാസികയുടെ എഡിറ്റോറിയൽ ബോർഡ് അംഗം രാജേഷാണ് ദീപ നിഷാന്തിന്റെ പേരിലുള്ള കവിത എത്തിച്ചതെന്നും ജേണൽ എഡിറ്റർ എൻ.എം സണ്ണി ന്യൂസ് 18 മലയാളത്തോട് പറഞ്ഞു.
സാധാരണ ഗതിയിൽ പുറത്തുനിന്ന് സൃഷ്ടികൾ സ്വീകരിക്കുമ്പോൾ പരിശോധന നടത്താറുണ്ട്. പരിചയമില്ലാത്തവരുടേത് സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം മാത്രമാണ് പ്രസിദ്ധീകരിക്കാറുള്ളത്. നേരത്തേയും ദീപ നിഷാന്തിന്റെ സൃഷ്ടി മാസികയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദീപയെ നേരിട്ട് അറിയാവുന്നതിനാലും എഴുത്തുകാരിയെന്ന നിലയിൽ അറിയപ്പെടുന്നതിനാലും കൂടുതൽ പരിശോധന നടത്തിയിട്ടില്ല.
'വീണുപോകും എന്ന് മോഹിക്കേണ്ടതില്ല'; മോഷണവിവാദത്തിന് ദീപാനിഷാന്തിന്റെ മറുപടി
എസ് കലേഷിന്റെ ആരോപണം കണ്ടു. വിവാദമുണ്ടായതിന് പിന്നാലെ ദീപ നിഷാന്തുമായി സംസാരിച്ചിരുന്നു. കവിത തന്റേതാണെന്ന നിലപാടിൽ അവർ ഉറച്ചു നിൽക്കുകയാണ്. അതിനാൽ ആ വാദം വിശ്വസിക്കാൻ മാത്രമേ ഇപ്പോൾ തങ്ങൾക്ക് കഴിയുകയുള്ളൂവെന്നും സണ്ണി വ്യക്തമാക്കി.
advertisement
പത്ത് മാസങ്ങളിലായി ആറ് ലക്കങ്ങളാണ് എകെപിസിടിഎ പുറത്തിറക്കുന്നത്. പ്രളയത്തെ കുറിച്ചുള്ളതാണ് പ്രസ്തുത ലക്കം. എന്നാൽ ദീപ നിഷാന്തിന്റെ കവിതയുടെ പേരിൽ മാസിക ചർച്ച ചെയ്യപ്പെടുന്നത് നിർഭാഗ്യകരമാണെന്നും സണ്ണി പറയുന്നു.
എകെപിസിടിഎ മാസികയിലാണ് ദീപ നിഷാന്തിന്റെ പേരിൽ 'അങ്ങനെയിരിക്കേ' എന്ന കവിത പ്രസിദ്ധീകരിച്ചത്. ഇതിന് പിന്നാലെ 2011 ൽ താൻ എഴുതിയ 'അങ്ങനെയിരിക്കേ മരിച്ചുപോയി ഞാൻ/നീ' എന്ന കവിത ദീപ നിഷാന്ത് മോഷ്ടിച്ചതാണെന്ന ആരോപണവുമായി യുവകവി എസ് കലേഷ് രംഗത്തെത്തി. കവിത കോപ്പിയടിച്ചതാണെന്ന് പറയാൻ ദീപ തയ്യാറായില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും കലേഷ് വ്യക്തമാക്കി.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഞങ്ങൾ ആ കവിയെ വിശ്വസിക്കുന്നു'; എകെപിസിടിഎ എഡിറ്റർ പറയുന്നു
Next Article
advertisement
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കി‌
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി‌
  • 34കാരിയായ നേത്രാവതിയെ പ്രായപൂർത്തിയാകാത്ത മകളും 4 സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി.

  • മകളുടെ പ്രണയബന്ധം എതിർത്തതിനെത്തുടർന്ന് നേത്രാവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.

  • 13കാരനായ ഏഴാം ക്ലാസുകാരനും കൊലപാതകത്തിൽ ഉൾപ്പെട്ടതായി പോലീസ് അറിയിച്ചു.

View All
advertisement