കോട്ടയം: ആലപ്പുഴ കിടങ്ങറ ആറ്റില്‍ വല വീശാന്‍ ഇറങ്ങിയ മണ്ണൂത്ര ഷാജിക്കും കൂട്ടുകാര്‍ക്കും കിട്ടിയത് ഒരു അലമാര. ഷാജിയും സംഘവും തേക്കിന്റെ അലമാര കരയ്ക്കു കയറ്റി. ഉള്ളില്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞു ബാങ്ക് പാസ്ബുക്ക്. വിലാസം നോക്കിയപ്പോള്‍ മുണ്ടക്കയം ഷാസ് നികുഞ്ജത്തില്‍ കണ്ണന്റേതാണൈന്നു മനസ്സിലായി. അദ്ദേഹത്തെ കണ്ടെത്തി വിവരമറിയിച്ചു. അങ്ങനെ, ആ അലമാര16 മണിക്കൂറും 67 കിലോമീറ്ററും ഒഴുകിയ ശേഷം സ്വന്തം വീട്ടില്‍ തിരിച്ചെത്തി.
കണ്ണന്റെ സഹോദരന്‍ സാബുവിനു 30 വര്‍ഷം മുന്‍പ് സമ്മാനമായി ലഭിച്ചതാണ് ഈ അലമാര.
പ്രളയത്തിന്റെ ആറാം ദിവസം ആറാം ദിവസം കണ്ണനും ഭാര്യയ്ക്കും ആധാരം തിരികെ ലഭിച്ചു. മുണ്ടക്കയം കോസ്‌വേ പാലത്തിന് സമീപമാണ് ഇവര്‍ താമസിക്കുന്നത്. ആലപ്പുഴ ചേന്നങ്കരി ആര്യഭവന്‍ ബേബിക്കാണ് പുഴയില്‍ നിന്ന് ആധാരം അടങ്ങുന്ന ബാഗ് ലഭിച്ചത്. ചേന്നങ്കരി പാലത്തില്‍ ബാഗ് ഉടക്കിയ നിലയിലായിരുന്നു. സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്റ് കെ സുരേഷ് മുഖേനേ ബാഗ് കണ്ണന് കൈമാറി.
കൂടാതെ വര്‍ക്ക്‌ഷോപ്പില്‍ കൊടുത്ത കറിക്കാട്ടൂര്‍ പാറക്കുഴി പി കെ ജോയിയുടെ ഓട്ടോറിക്ഷയും ഒഴുകിപോയി. പുഴയൊഴുകിയ വഴിയില്‍ അന്വേഷണം നടത്തുകയാണ് ജോയ്. ഇതുപോലെ വെള്ളപ്പാച്ചിലില്‍ സാധനങ്ങള്‍ നഷ്ടപ്പെട്ട നരിവധി പേര്‍ അവരുടെ വസ്തുക്കള്‍ തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.
മുണ്ടക്കയത്തുനിന്നും കാഞ്ഞിരപ്പള്ളിയില്‍ നിന്നും നഷ്ടപ്പെട്ട പല സാധനങ്ങളും കുട്ടനാട്ടില്‍ നിന്ന് ലഭിക്കുന്നു. പ്രളയത്തിന് ശേഷം ആറിന്റെ ഒഴുക്കും ആഴവും ഗതിയും മാറിയിട്ടുണ്ട്. ചിലയിടത്ത് പുഴയുടെ ആഴം കുറയുകയും തുരുത്തുകള്‍ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്.
Also Read-റോഡില്‍ സ്‌കൂട്ടറുമായി യുവാവിന്റെ അഭ്യാസപ്രകടനം; സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചിട്ട് നിര്‍ത്താതെ പോയി; വീഡിയോKerala Rains | സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴ തുടരും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്ചക്രവാതചുഴിയും ന്യൂനമർദ്ദവും തുടരുന്നതിനാൽ സംസ്ഥാനത്ത് അടുത്ത ചൊവ്വാഴ്ച വരെ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം തുടങ്ങിയ അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് ആണ്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. തിങ്കളാഴ്ച കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തിങ്കളാഴ്ച തന്നെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമായിരിക്കും. ചൊവ്വാഴ്ച 10 ജില്ലകളിലാണ് പുതിയ റിപോര്‍ട്ട് പ്രകാരം യെല്ലോ അലര്‍ട്ടുള്ളത്.
ഇന്ന് രാവിലെ ഏഴ് മണിക്ക് പുറപ്പെടുവിച്ച അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ ഇങ്ങനെയാണ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും മറ്റു ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍
അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ നിന്ന് മാറിത്താമസിക്കുക. മത്സ്യതൊഴിലാളികള്‍ മെയ് 14 ന് മുന്‍പ് തന്നെ പൂര്‍ണ്ണമായും കടലില്‍ പോകുന്നത് ഒഴിവാക്കണം. ആഴക്കടല്‍ മല്‍സ്യബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോട് മെയ് 14 മുന്‍പ് അടുത്തുള്ള സുരക്ഷിത തീരത്ത് എത്താന്‍ നിര്‍ദേശം നല്‍കണം.
ന്യൂനമര്‍ദം രൂപപ്പെടുന്നതിന് മുന്നോടിയായി തന്നെ വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മത്സ്യബന്ധനോപധികള്‍ സുരക്ഷിതമാക്കി വെക്കണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.