ഇന്റർഫേസ് /വാർത്ത /Kerala / റോഡില്‍ സ്‌കൂട്ടറുമായി യുവാവിന്റെ അഭ്യാസപ്രകടനം; സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചിട്ട് നിര്‍ത്താതെ പോയി; വീഡിയോ

റോഡില്‍ സ്‌കൂട്ടറുമായി യുവാവിന്റെ അഭ്യാസപ്രകടനം; സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചിട്ട് നിര്‍ത്താതെ പോയി; വീഡിയോ

News18 Malayalam

News18 Malayalam

അപകടകരമായ രീതിയില്‍ സ്‌കൂട്ടര്‍ ഓടിച്ചെത്തിയ യുവാവാണ് യുവതിയെ നടുറോഡില്‍ ഇടിച്ചുവീഴ്ത്തിയത്.

  • Share this:

പാലക്കാട്: റോഡില്‍ സ്‌കൂട്ടറുമായി അഭ്യാസപ്രകടനവുമായി യുവാവ്. അമിത വേഗതയില്‍ സ്‌കൂട്ടര്‍ ഓടിച്ച് മറ്റൊരു സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ ഇടിച്ചിട്ട് നിര്‍ത്താതെ കടന്നു. പാലക്കാട് നഗരത്തിലായിരുന്നു സംഭവം. അപകടകരമായ രീതിയില്‍ സ്‌കൂട്ടര്‍ ഓടിച്ചെത്തിയ യുവാവാണ് യുവതിയെ നടുറോഡില്‍ ഇടിച്ചുവീഴ്ത്തിയത്.

യുവതിയെ ഇടിച്ചിട്ടിട്ടും വാഹനം നിര്‍ത്താതെ വേഗതയില്‍ ഓടിച്ചു കടന്നുകളയുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. റോഡിലൂടെ അഭ്യാസപ്രകടനം നടത്തിയ യുവാവിന്റെ ദൃശ്യങ്ങള്‍ ഒരു കാര്‍ യാത്രക്കാരന്‍ പകര്‍ത്തുകയായിരുന്നു.

' isDesktop="true" id="462159" youtubeid="tFnFpPRCYdk" category="kerala">

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

അമിതവേഗത്തില്‍ സ്‌കൂട്ടറിനെ മറികടക്കുകയും സിഗ്നലിന് തൊട്ടുമുന്‍പായി സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചിടുകയായിരുന്നു. ദൃശ്യങ്ങളില്‍ നിന്ന് സ്‌കൂട്ടറിന്റെ നമ്പര്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ആലത്തൂര്‍ ആര്‍ടി ഓഫീസില്‍ രവി എന്നയാളുടെ പേരിലാണ് ഈ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സംഭവത്തില്‍ ബൈക്ക് യാത്രക്കാരനെ പിടികൂടാനായി മോട്ടര്‍വാഹനവകുപ്പില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

K Rail | കെ റെയിൽ സർവേയ്ക്ക് എത്തിയവരെ നായയെ അഴിച്ചുവിട്ട് കടിപ്പിച്ചു; രണ്ട് പേർക്ക് പരിക്ക്

കെ റെയില്‍ പദ്ധതിയുടെ ഭൂ സര്‍വ്വേക്കെത്തിയവരെ നായയെ അഴിച്ചുവിട്ട് കടിപ്പിച്ചതായി പരാതി. വളർത്തുനായയുടെ കടിയേറ്റ രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. കണ്ണൂര്‍ വലിയന്നൂര്‍ സ്വദേശി ആദര്‍ശ്, ഇരിട്ടി സ്വദേശി ജുവല്‍ പി.ജെയിംസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ വളപട്ടണം പൊലിസില്‍ പരാതി നല്‍കുമെന്ന് സര്‍വ്വേ ഏജന്‍സി അധികൃതര്‍ അറിയിച്ചു. ഇന്നലെ രാവിലെ വളപട്ടണം ചിറക്കലിലാണ് സംഭവം. കെ- റെയില്‍ സര്‍വ്വേക്കായി നാല് ബാച്ച്‌ ഉദ്യോഗസ്ഥരാണ് എത്തിയത്. ഇതില്‍ ആദര്‍ശും ജുവലും അടക്കം മൂന്ന് പേര്‍ ഒരു വീട്ടുപറമ്പില്‍ സ്ഥല നിര്‍ണയം നടത്തുമ്പോഴാണ് നായയുടെ കടിയേറ്റത്.

ഗേറ്റ് കടന്ന് അകത്ത് എത്തിയ ഉടൻ വീട്ടിലെ ഗൃഹനാഥനും മകനുമായി സംസാരിച്ചു നിൽക്കുമ്പോഴാണ് വീട്ടമ്മ നായയെ അഴിച്ചുവിട്ടത്. കുറച്ചുകൊണ്ട് ഓടിയെത്തി നായ ഇരുവരെയും കടിക്കുകയും ചെയ്തു. കാലിനാണ് കടിയേറ്റത്. മതിൽ ചാടികടന്ന് ഓടിയതുകൊണ്ടാണ് ഇരുവരും രക്ഷപെട്ടത്. സർവേ സംഘത്തിലെ മറ്റുള്ളവരും നാട്ടുകാരും ചേർന്നാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്.

സംഭവത്തിൽ സര്‍വേ ഏജന്‍സി, കെ റെയില്‍ അധികൃതര്‍ക്ക് പരാതി നല്‍കി. സംഭവത്തിൽ പൊലീസിന് പരാതി നൽകാൻ ഒരുങ്ങുകയാണ് സർവേ ഏജൻസി. ബോധപൂർവ്വം നായയെ അഴിച്ചുവിട്ട് കടിപ്പിക്കുകയാണെന്ന് സർവേ ഏജൻസി ആരോപിക്കുന്നു.

First published:

Tags: Bike rider, Palakkad