ശ്രീനാഥ് ഭാസി ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു

Last Updated:

ആലപ്പുഴ ഹ്രൈബ്രിഡ് കഞ്ചാവ് കേസിൽ പിടിയിലായ കണ്ണൂർ സ്വദേശിനി തസ്ലിമ സുൽത്താന സിനിമ മേഖലയിലുള്ളവർക്കടക്കം കഞ്ചാവ് എത്തിച്ചു നൽകിയിട്ടുണ്ടെന്ന് മൊഴിനൽകിയിരുന്നു

News18
News18
എറണാകുളം: ആലപ്പുഴ ഹ്രൈബ്രിഡ് കഞ്ചാവ് കേസിൽ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി നടൻ ശ്രീനാഥ് ഭാസി പിൻവലിച്ചു. കേസ് അന്വേഷിക്കുന്ന എക്സൈസ് സംഘം നിലവിൽ താരത്തെ കേസിൽ പ്രതി ചേർത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് ജാമ്യാപേക്ഷ പിൻവലിച്ചത്. നടൻ്റെ ഹർജി ഈ മാസം 22 ന് പരിഗണിക്കാൻ ഹൈക്കോടതി നേരത്തെ മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് അപേക്ഷ പിൻവലിച്ചത്.
ആലപ്പുഴയിൽ രണ്ടുകോടിരൂപ വിലയുള്ള മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവുമായായി പിടിയിലായ കണ്ണൂർ സ്വദേശിനി തസ്ലിമ സുൽത്താന സിനിമ മേഖലയിലുള്ളവർക്കടക്കം കഞ്ചാവ് എത്തിച്ചു നൽകിയിട്ടുണ്ടെന്ന് മൊഴിനൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചില സിനിമാ താരങ്ങളെ ചോദ്യം ചെയ്യുമെന്നും എക്സൈസ് വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് ഇന്ന് രാവിലെ ശ്രീനാഥ് ഭാസി ഹൈക്കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
തസ്ലിമ സുൽത്താനയ്ക്കൊപ്പം ആലപ്പുഴ സ്വദേശി കെ. ഫിറോസി(26)നെയും എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. ചില സിനിമാ താരങ്ങൾക്ക് കഞ്ചാവ് എത്തിച്ചു നൽകിയിട്ടുണ്ടെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ രണ്ട് സിനിമ നടൻമാർ ഇവരുമായി ചെയ്ത ചാറ്റുകളുടെ വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇവ ശാസ്ത്രീയമായി പരിശോധിച്ച ശേഷമേ നടൻമാരെ ചോദ്യം ചെയ്യു എന്നും പൊലീസ് എക്സൈസ് സംഘങ്ങൾ വ്യക്തമാക്കിയിരുന്നു. പിടിയിലായ രണ്ട് പ്രതികളും നിലവിൽ റിമാന്റിലാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശ്രീനാഥ് ഭാസി ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement