കോഴിക്കോട്: ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307) ട്രെയിനിൽ യുവാവു പെട്രോൾ ഒഴിച്ചു തീ കൊളുത്തിയതോടെ ഭയന്ന് വിറച്ച് യാത്രക്കാർ. തീ പടർന്നതിനെ തുടർന്ന് അപായച്ചങ്ങല വലിച്ചപ്പോൾ എക്സിക്യുട്ടീവ് എക്സ്പ്രസിന്റെ ഡി-1 കോച്ച് കോരപ്പുഴയ്ക്ക് മുകളിലായിരുന്നു. ഓടുന്ന വണ്ടിയിൽ കാറ്റിൽ തീ ആളിപ്പടർന്നു. സീറ്റും യാത്രക്കാരുടെ വസ്ത്രങ്ങളും കത്തി.
തീവണ്ടിയിൽ തീപടർന്നത് റെയിൽവേ കൺട്രോൾ മുറിയിൽ ആദ്യം അറിയിച്ചത് കൊയിലാണ്ടി ട്രാക്‌ഷൻ ഡിസ്ട്രിബ്യൂഷൻ സീനിയർ സെക്‌ഷൻ എൻജിനിയർ പ്രിൻസ് ആയിരുന്നു. ഇന്നലെ രാത്രി 9.11 ഓടെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കോരപ്പുഴയ്ക്കു സമീപം എത്തിയപ്പോൾ ചുവന്ന കള്ളി ഷർട്ട് ധരിച്ച യുവാവ് കോച്ചിലേക്കു കയറിയ ശേഷം കുപ്പിയില്‍ കരുതിയ ഇന്ധനം യാത്രക്കാർക്ക് നേരെ ദേഹത്തേക്ക് വീശി ഒഴിച്ചശേഷം തീവെക്കുകയായിരുന്നു.
ട്രെയിനിൽ തീ പിടിച്ചതിനെ തുടർന്ന് രക്ഷപെടാന്‍ തീവണ്ടിയില്‍ നിന്ന് ചാടിയതെന്ന് സംശയിക്കുന്ന മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. ട്രാക്കില്‍ തലയിടിച്ച് വീണ നിലയിലായിരുന്നു മൂന്നുപേരും. ഒൻപതു പേർ പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.
Also Read-കോഴിക്കോട് ട്രെയിനിൽ തീവെപ്പ്; ഒരു കുട്ടിയുൾപ്പെടെ മൂന്ന് മൃതദേഹങ്ങൾ ട്രാക്കിൽ
കോഴിക്കോട് ചാലിയം സ്വദേശികളായ ഷുഹൈബ് -ജസീല ദമ്പതിമാരുടെ മകള്‍ രണ്ടരവയസ്സുകാരി ഷഹ്റാമത്ത്, ജസീലയുടെ സഹോദരി കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി ബദ്റിയ മനമന്‍സിലില്‍ റഹ്‌മത്ത് (45), മരിച്ച മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ട്രാക്കില്‍ തലയിടിച്ച് വീണ നിലയിലായിരുന്നു മൂന്നുപേരും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.