ആലപ്പുഴയിൽ ആറ് പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു; നായ ചത്തു
- Published by:Sarika N
- news18-malayalam
Last Updated:
ചേർത്തലയിൽ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച സംഘം എത്തിയാണ് നായയെ പിടികൂടിയത്
ആലപ്പുഴ: കായംകുളം വള്ളികുന്നത്ത് ആറുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മൃഗാശുപത്രിയിലേക്ക് മാറ്റിയ നായ ചത്തു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് പ്രദേശത്തെ ആറുപേര്‍ക്ക് നായയുടെ കടിയേറ്റത്. പരിക്കേറ്റവർ വിവിധ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്. ചേർത്തലയിൽ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച സംഘം എത്തിയാണ് നായയെ പിടികൂടിയത്. 12 മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് നായയെ പിടികൂടാനായത്. മൃഗാശുപത്രിയിൽ എത്തിച്ച നായ പേവിഷബാധയുടെ എല്ലാ ലക്ഷണങ്ങളും കാണിച്ചിരുന്നു. പ്രദേശത്തെ തെരുവുനായ്ക്കള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും പേവിഷ പ്രതിരോധ കുത്തിവെയ്‌പ്പെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പടയണിവെട്ടം പുതുപ്പുരയ്ക്കൽ തോന്തോലിൽ ഗംഗാധരൻ (50), സഹോദരൻ രാമചന്ദ്രൻ (55), പുതുപ്പുരയ്ക്കൽ കിഴക്കതിൽ ഹരികുമാർ, പള്ളിമുക്ക് പടീറ്റതിൽ മറിയാമ്മ, രാജൻ (70) എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഗംഗാധരൻ, മറിയാമ്മ എന്നിവരുടെ മുക്കിലും മുഖത്തും നായയുടെ കടിയേറ്റു. ഹരികുമാറിൻ്റെ വയറിലാണ് നായ കടിച്ചത്. നായയുടെ കടിയേറ്റ് ഗംഗാധരൻ ബഹളമുണ്ടാക്കുന്നതു കേട്ട് രക്ഷിക്കാനെത്തിയപ്പോഴാണ് രാമചന്ദ്രന് കടിയേറ്റത്. അയൽവാസിയുടെ ബന്ധുവിൻ്റെ കുട്ടിയെ നായ കടിക്കാൻ ഓടിച്ചപ്പോൾ രക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ് മറിയാമ്മയെ നായ ആക്രമിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Kerala
First Published :
February 02, 2025 9:57 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആലപ്പുഴയിൽ ആറ് പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു; നായ ചത്തു


