advertisement

ആൽഫിയയും അഖിലും വിവാഹിതരായി; കോവളത്തെ ക്ഷേത്രത്തിൽ മിന്നുകെട്ടി

Last Updated:

ഒരു വർഷം മുൻപ് ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും അടുപ്പത്തിലായത്

ആൽഫിയയും നിഖിലും
ആൽഫിയയും നിഖിലും
തിരുവനന്തപുരം: കോവളത്തെ ക്ഷേത്രത്തില്‍ നിന്ന് കല്യാണത്തിന് തൊട്ടുമുമ്പ് പൊലീസ് ബലം പ്രയോഗിച്ച് കൊണ്ടുപോയ ആൽഫിയയും നിഖിലും വിവാഹിതരായി. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് കോവളത്തെ ക്ഷേത്രത്തിലായിരുന്നു വിവാഹം. ഇന്നലെ കോടതിയിൽ ഹാജരാക്കിയ ആൽഫിയയെ സ്വന്തം ഇഷ്ടപ്രകാരം അഖിലിനൊപ്പം അയയ്ക്കുകയായിരുന്നു.
ഒരു വർഷം മുൻപ് ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും അടുപ്പത്തിലായത്. കോവളം കെഎസ് റോഡിന് സമീപത്തെ ക്ഷേത്രത്തിൽ അഖിലും കായംകുളം സ്വദേശിയായ ആൽഫിയയും തമ്മിലെ വിവാഹം നടക്കാനിരിക്കെയാണ് കായംകുളം പൊലീസ് ആൽഫിയയെ പൊലീസ് ബലം പ്രയോഗിച്ച് കൂട്ടിക്കൊണ്ട് പോയത്.
പൊലീസ് നടപടിക്കെതിരെ വരന്റെ പിതാവും കോവളം പൊലീസിൽ പരാതി നൽകി പൊലീസ് നടപടി ക്ഷേത്രാചാര മര്യാദകൾ ലംഘിച്ചാണെന്ന് ആരോപിച്ചു ക്ഷേത്ര ഭാരവാഹികൾ കോവളം പൊലീസിനു പരാതി നൽകിയിരുന്നു. ഇതിനു ശേഷം യുവതിയെ കായംകുളത്തെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
advertisement
സ്വന്തം ഇഷ്ടപ്രകാരമാണു യുവാവിനൊപ്പം പോയതെന്നും അദ്ദേഹത്തോടൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും ആൽഫിയെ കോടതിയെ അറിയിച്ചു. തുടർന്ന് കോടതി അഖിലിനൊപ്പം പോകാൻ അനുമതി നൽകുകയായിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആൽഫിയയും അഖിലും വിവാഹിതരായി; കോവളത്തെ ക്ഷേത്രത്തിൽ മിന്നുകെട്ടി
Next Article
advertisement
ഹൈക്കോടതി നിർദ്ദേശിച്ചാലും വോട്ടിംഗ് യന്ത്രത്തിൽ അഞ്ജലി നായരാവില്ല
ഹൈക്കോടതി നിർദ്ദേശിച്ചാലും വോട്ടിംഗ് യന്ത്രത്തിൽ അഞ്ജലി നായരാവില്ല
  • ഹൈക്കോടതി നിർദ്ദേശിച്ചാലും ബാലറ്റിൽ സ്ഥാനാർത്ഥിയുടെ പേര് അഞ്ജലി പി.വി. എന്നതായിരിക്കും

  • പേര് മാറ്റം അപേക്ഷിച്ചെങ്കിലും ഹോം വോട്ടിങ്ങും പോസ്റ്റൽ വോട്ടും ആരംഭിച്ചതിനാൽ അംഗീകരിക്കില്ല

  • ബാലറ്റിൽ ഫോട്ടോയും ചിഹ്നവും വ്യക്തമായി ക്രമീകരിച്ചതിനാൽ വോട്ടർമാർക്ക് തിരിച്ചറിയാൻ പ്രയാസമില്ല

View All
advertisement