'ശബരിമല'യിൽ എല്ലാ ഹർജികളും നവംബറിൽ പരിഗണിക്കും

Last Updated:
ന്യൂഡൽഹി: ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച വിധിക്ക് എതിരായ ഹർജികൾ നവംബർ 13 ന് മൂന്ന് മണിക്ക് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ പുനഃപരിശോധന ഹർജികളും റിട്ട് ഹർജികളും ഒരുമിച്ചാണോ തുറന്ന കോടതിയിലാണോ വാദം കേൾക്കുകയെന്ന് കോടതി വ്യക്തമാക്കിയില്ല. ശബരിമല വിധിക്ക് എതിരെ നൽകിയ റിട്ട് ഹർജികൾ അഭിഭാഷകൻ മാത്യുസ് നെടുമ്പാറ ശ്രദ്ധയിൽ പെടുത്തിയപ്പോൾ 'നിങ്ങൾ കാത്തിരിക്കൂ' എന്നായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ മറുപടി. സുപ്രീം കോടതി വെബ് സൈറ്റിൽ ലിസ്റ്റ് പ്രസിദ്ധീകരിക്കും, നവംബർ 13ന് മൂന്ന് മണിക്ക് ഹർജി പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുറന്ന കോടതിയിൽ ആണോ വാദം കേൾക്കുകയെന്നു അഭിഭാഷകനായ വികെ ബിജു ചോദിച്ചപ്പോൾ കോടതിയുടെ വാതിലുകൾ അടഞ്ഞു കിടക്കുമെന്നായിരുന്നു ചിരിച്ചു കൊണ്ട് ചീഫ് ജസ്റ്റിസിന്റെ മറുപടി.
അതേസമയം പുനഃപരിശോധന ഹർജികളും റിട്ട് ഹർജികളും തുറന്ന കോടതിയിൽ ഒരുമിച്ചു പരിഗണിക്കുമെന്നാണ് കരുതുന്നതെന്ന് അഡ്വ മാത്യുസ് നെടുമ്പാറ പിന്നീട് പറഞ്ഞു.
നിലവിൽ 19 പുനഃപരിശോധന ഹർജികളും രണ്ട് റിട്ട് ഹർജികളുമാണ് കോടതിയിൽ ഫയൽ ചെയ്തിട്ടുള്ളത്. കൂടുതൽ റിട്ട് ഹർജികളും പുനഃപരിശോധന ഹർജികളും ഫയൽ ചെയ്തെക്കും. ശബരിമലയിൽ വിശ്വാസമില്ലാത്ത സ്ത്രീകൾ നൽകിയ ഹർജി പരിഗണിച്ച് യുവതീ പ്രവേശനം അനുവദിച്ചത് വിശ്വാസികളുടെ മൗലികാവകാശ ലംഘനമാണെന്നാണ് റിട്ട് ഹർജികളിലെ പ്രധാന വാദം.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ശബരിമല'യിൽ എല്ലാ ഹർജികളും നവംബറിൽ പരിഗണിക്കും
Next Article
advertisement
Horoscope Dec 3 | പോസിറ്റിവിറ്റി അനുഭവപ്പെടും; ആത്മവിശ്വാസം വര്‍ധിക്കും: ഇന്നത്തെ രാശിഫലം
Horoscope Dec 3 | പോസിറ്റിവിറ്റി അനുഭവപ്പെടും; ആത്മവിശ്വാസം വര്‍ധിക്കും: ഇന്നത്തെ രാശിഫലം
  • മീനം രാശിക്കാര്‍ക്ക് പോസിറ്റിവിറ്റി അനുഭവപ്പെടും

  • കുംഭം രാശിക്കാര്‍ക്ക് വെല്ലുവിളി നിറഞ്ഞ നിമിഷങ്ങള്‍

  • ആത്മവിശ്വാസം, സര്‍ഗ്ഗാത്മകത, സാമൂഹിക ഊര്‍ജ്ജം അനുഭവപ്പെടും

View All
advertisement