ചേട്ടനും അനിയനും ഏറ്റുമുട്ടി; ആലുവ സർക്കാർ ആശുപത്രിയിലെ വാതിൽ ഇളകി വീണു; കേസെടുക്കാതെ പൊലീസ്

Last Updated:

സഹോദരങ്ങളായ രഞ്ജു, സഞ്ജു എന്നിവരാണ് മദ്യലഹരിയിൽ ആശുപത്രിയിൽ വെച്ച് ഏറ്റുമുട്ടിയത്

News18
News18
കൊച്ചി: ആലുവ സർക്കാർ ആശുപത്രിയിൽ സഹോദരങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ആശുപത്രി വാതിൽ ഇളകി വീണു. തിരുവാലൂര്‍ സ്വദേശികളായ രഞ്ജു, സഞ്ജു എന്നിവരാണ് മദ്യലഹരിയിൽ ആശുപത്രിയിൽ വെച്ച് വാക്കുതർക്കത്തിലേർപ്പെടുകയും പിന്നീടത് കയ്യാങ്കളിയിൽ കലാശിക്കുകയും ചെയ്തത്. ഇതിനിടയിലാണ് ആശുപത്രി വാതിൽ ഇളകി വീണത്. സംഭവത്തിൽ പരാതിയില്ലാത്ത പശ്ചാത്തലത്തിൽ ഇരുവരുടേയും പേരിൽ പൊലീസ് കേസെടുക്കാതെ വിട്ടു.  പിന്നാലെയാണ് ഇതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നത്. ഞായറാഴ്ച രാത്രി ആലുവ ജില്ലാ ആശുപത്രിയിലാണ് സംഭവം.
ആശുപത്രിക്ക് പുറത്ത് വെച്ച് ഇരുവരും തമ്മിൽ വാക്കുതര്‍ക്കവും കയ്യാങ്കളിയും ഉണ്ടായി. അതിനിടയിൽ പരിക്കേറ്റതോടെ ആശുപത്രിയിലേക്ക് ഓടിക്കയറുകയായിരുന്നു. എന്നാൽ ആശുപത്രിയിലെത്തിയിട്ടും ഇരുവരും തമ്മിൽ തർക്കമുണ്ടായി. കയ്യാങ്കളിക്കിടെയാണ് ആശുപത്രിയിലെ മുൻവശത്തെ വാതിൽ ഇളകി വീണത്.
ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്തു. എന്നാൽ, ആരും രേഖാമൂലം പരാതി നൽകാത്തതിനാൽ ഇവരെ വിട്ടയക്കുകയായിരുന്നു. സർക്കാർ ആശുപത്രിക്കുള്ളിൽ ഇത്തരമൊരു അക്രമം നടന്നിട്ടും പൊലീസ് കേസെടുക്കാത്തതിൽ വിമര്‍ശനം ഉയരുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചേട്ടനും അനിയനും ഏറ്റുമുട്ടി; ആലുവ സർക്കാർ ആശുപത്രിയിലെ വാതിൽ ഇളകി വീണു; കേസെടുക്കാതെ പൊലീസ്
Next Article
advertisement
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement