ഹൃദയാഘാതമുണ്ടായ 17കാരിയെ ആംബുലൻസിൽ അമൃതയിലേക്ക് മാറ്റുന്നു; വഴിയൊരുക്കാൻ അഭ്യർത്ഥിച്ച് മന്ത്രി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
17 വയസുകാരിയെ കട്ടപ്പനയിൽ നിന്ന് കൊച്ചിയിലേക്ക് ആംബുലൻസിൽ കൊണ്ടുവരുന്നു
കൊച്ചി: ഹൃദയാഘാതമുണ്ടായ 17 വയസുകാരിയെ കട്ടപ്പനയിൽ നിന്ന് കൊച്ചിയിലേക്ക് ആംബുലൻസിൽ കൊണ്ടുവരുന്നു. പൊലീസ് അകമ്പടിയിലാണ് യാത്ര. കട്ടപ്പനയിൽനിന്ന് ചെറുതോണി, തൊടുപുഴ വഴി റോഡിൽ ഗതാഗതം നിയന്ത്രിച്ചാണ് ആംബുലൻസ് കടന്നുപോരുന്നത്.
കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ആൻമരിയ ജോയിയെ എറണാകുളം അമൃത ആശുപത്രിയിലേക്ക് ആണ് എത്തിക്കുന്നത്. KL-06-H-9844 നമ്പരിലുള്ള കട്ടപ്പന സര്‍വീസ് ബാങ്ക് ആംബുലന്‍സിലാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. ആബുലൻസിന് വഴിയൊരുക്കി സഹകരിക്കാൻ താൽപ്പര്യപ്പെടുന്നതായി മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.
എത്രയും വേഗത്തില്‍ കുട്ടിയെ അമൃതയില്‍ എത്തിക്കാനാണ് ശ്രമം. കട്ടപ്പനയില്‍ നിന്ന് പുറപ്പെട്ട ആംബുലന്‍സ് ചെറുതോണി – തൊടുപുഴ – മുവാറ്റുപുഴ – വൈറ്റില വഴി അമൃത ആശുപത്രിയില്‍ എത്താനാണ് പദ്ധതി. ട്രാിക്ക് നിയന്ത്രിച്ച് ആംബുലന്‍സിന് വഴിയൊരുക്കാന്‍ പൊലീസ് രംഗത്തുണ്ടെന്നും സഹകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
June 01, 2023 2:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഹൃദയാഘാതമുണ്ടായ 17കാരിയെ ആംബുലൻസിൽ അമൃതയിലേക്ക് മാറ്റുന്നു; വഴിയൊരുക്കാൻ അഭ്യർത്ഥിച്ച് മന്ത്രി