തൽക്കാലത്തേക്ക് വെറുതെ വിടുന്നു! 'പടയപ്പ'യ്ക്ക് അരികിലേക്ക് എത്തി ജീപ്പ് യാത്രികർ; ആക്രമിക്കാതെ മാറിനിന്ന് കാട്ടാന
- Published by:Anuraj GR
- news18-malayalam
Last Updated:
പ്രകോപനമുണ്ടായിട്ടും കാട്ടുകൊമ്പന്‍ ജീപ്പാക്രമിക്കാന്‍ മുതിരാതിരുന്നത് വലിയ അപകടം ഒഴിവാക്കി
മൂന്നാര്‍ ചൊക്കനാട് പുതുക്കാട് എസ്റ്റേറ്റില്‍ ഇറങ്ങിയ കാട്ടുകൊമ്പന്‍ പടയപ്പയെ പ്രകോപിപ്പിക്കാന്‍ വാഹനയാത്രികരുടെ ശ്രമം. ജീപ്പിലെത്തിയ ആളുകളാണ് അപകടകരമാം വിധം പടയപ്പയുടെ തൊട്ടരികിലേക്ക് വാഹമോടിച്ച് കയറ്റിയത്. പ്രകോപനമുണ്ടായിട്ടും കാട്ടുകൊമ്പന്‍ ജീപ്പാക്രമിക്കാന്‍ മുതിരാതിരുന്നത് വലിയ അപകടം ഒഴിവാക്കി.
മൂന്നാര്‍ ചൊക്കനാട് പുതുക്കാട് എസ്റ്റേറ്റില്‍ ഇറങ്ങിയ കാട്ടുകൊമ്പന്‍ പടയപ്പയെ പ്രകോപിപ്പിക്കാനാണ് വാഹനയാത്രികർ ശ്രമിച്ചത്. ജീപ്പിലെത്തിയ ആളുകളാണ് അപകടകരമാം വിധം പടയപ്പയുടെ തൊട്ടരികിലേക്ക് വാഹനമോടിച്ച് കയറ്റിയത്. രാത്രികാലത്ത് പ്രദേശത്തിറങ്ങിയ പടയപ്പ ഉത്സവാഘോഷത്തിന്റെ ഭാഗമായി വഴിയോരത്ത് അലങ്കാരത്തിനായി സ്ഥാപിച്ചിരുന്ന വാഴയും മറ്റും ഭക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഈ സമയം ഇതുവഴിയെത്തിയ ജീപ്പ് യാത്രികരാണ് ആനയെ പ്രകോപിപ്പിക്കും വിധം പെരുമാറിയത്.
പ്രകോപനമുണ്ടായിട്ടും കാട്ടുകൊമ്പന്‍ ജീപ്പാക്രമിക്കാന്‍ മുതിരാതിരുന്നത് വലിയ അപകടം ഒഴിവാക്കി. സംഭവത്തെ തുടര്‍ന്ന് ആനയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നതിനെതിരെ പ്രദേശത്തെ തൊഴിലാളികള്‍ ജീപ്പിലെത്തിയ ആളുകളുമായി വാക്ക് തര്‍ക്കത്തില്‍ എര്‍പ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം. വാക്ക് തര്‍ക്കത്തിനൊടുവില്‍ ജീപ്പിലെത്തിയവരെ തൊഴിലാളികള്‍ പ്രദേശത്ത് നിന്നും പറഞ്ഞയച്ചു.
advertisement
സംഭവം വനംവകുപ്പിന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇപ്പോൾ പുറത്തുവന്ന ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. ആവശ്യമെങ്കിൽ നടപടി എടുക്കുമെന്ന നിലപാടിലാണ് വനംവകുപ്പ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Idukki,Kerala
First Published :
December 27, 2023 1:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൽക്കാലത്തേക്ക് വെറുതെ വിടുന്നു! 'പടയപ്പ'യ്ക്ക് അരികിലേക്ക് എത്തി ജീപ്പ് യാത്രികർ; ആക്രമിക്കാതെ മാറിനിന്ന് കാട്ടാന