ഡ്രൈഡേ ഒഴിവാക്കാൻ ബാറുടമകൾ കോഴ നൽകണോ? ഒരു 'സ്മോൾ' ശബ്ദ സന്ദേശം പുറത്ത്

Last Updated:

ഇടുക്കി ജില്ലയിലെ ബാറുടമകള്‍ക്കുള്ള നിര്‍ദേശം എന്ന തരത്തിലുള്ള ശബ്ദസന്ദേശമാണ് പുറത്ത് വന്നത് 

സംസ്ഥാനത്തെ മദ്യനയത്തില്‍ ഇളവ് പ്രഖ്യാപിക്കണമെങ്കില്‍ ബാറുടമകള്‍ കോഴ നല്‍കണമെന്ന് ശബ്ദസന്ദേശം പുറത്ത്. സംസ്ഥാന സർക്കാർ ഡ്രൈ ഡേ ഒഴിവാക്കുന്നത് അടക്കമുള്ള മദ്യനയ പരിഷ്കരണം പരിഗണിക്കുന്ന സമയത്താണ് പുതിയ വിവാദം പൊട്ടിപ്പുറപ്പെടുന്നത്. ബാർ ഉടമകളുടെ സംഘടനയിലെ ഇടുക്കി ജില്ലാ ഭാരവാഹി അനിമോന്‍റെ ശബ്ദം എന്ന പേരിലാണ് ഇതു പ്രചരിക്കുന്നത്.
ഇടുക്കി ജില്ലയിലെ ബാറുടമകള്‍ക്കാണ് നിര്‍ദേശം നല്‍കുന്നത്. മദ്യ നയം ബാർ ഉടമകൾക്കു സഹായകമായ രീതിയിൽ പരിഷ്കരിക്കാൻ കോഴ കൊടുക്കണമെന്ന സൂചനയാണ് ബാർ ഉടമകളുടെ സംഘടനാ നേതാവിന്‍റെ ശബ്ദരേഖയിൽ വ്യക്തമാകുന്നത്. രണ്ടര ലക്ഷം രൂപ വീതം നല്‍കണമെന്നാണ് സംഘടനാ നേതാവിന്‍റെ ശബ്ദ സന്ദേശത്തില്‍ പറയുന്നത്. സംസ്ഥാന പ്രസിഡന്‍റിന്‍റെ നിര്‍ദേശം അനുസരിച്ചാണ് പണപ്പിരിവെന്നും നേതാവ് വ്യക്തമാക്കുന്നുണ്ട്.
advertisement
ശബ്ദസന്ദേശത്തിന്റെ പൂർണ്ണരൂപം: 'തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ പുതിയ നയം വരും. അതില്‍ ഒന്നാം തിയതിയിലെ ഡ്രൈ ഡേ എടുത്ത് കളയും മറ്റ് ഇളവുകളും ഉണ്ടാകും. ഇതൊക്കെ ചെയ്ത് തരണമെങ്കില്‍ നമ്മള്‍ കൊടുക്കേണ്ടതായ കാര്യങ്ങള്‍ കൊടുക്കണം. ഇടുക്കിയിലെ ഒരു ഹോട്ടല്‍ രണ്ടര ലക്ഷം കൊടുത്തതല്ലാതെ മറ്റാരും ഒന്നും നല്‍കിയിട്ടില്ല. ഇതുവരെ മൂന്നിലൊന്നാണ് ആകെ കളക്ഷന്‍ ഉള്ളത്. രണ്ടര ലക്ഷം വച്ച് കൊടുക്കാന്‍ പറ്റുന്നവര്‍ രണ്ട് ദിവസത്തില്‍ കൊടുക്കണം. സഹകരിച്ചില്ലെങ്കില്‍ വലിയ നാശത്തിലേക്കാകും പോകുന്നത്. ഇത് പണ്ടത്തെ അവസ്ഥയില്‍ വന്നാല്‍... നമ്മളൊക്കെ ഒന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും. ആരും മിണ്ടാതെ ഇരുന്നിട്ട് കാര്യമില്ല. ഇലക്ഷന്‍ കഴിഞ്ഞ് ഒരു പാര്‍ട്ടിക്കും പൈസ വാങ്ങുന്നതല്ല. പറഞ്ഞില്ല എന്ന് ആരും പറയരുത്. സഹകരിച്ചാല്‍ എല്ലാവര്‍ക്കും നല്ലത്. പറ്റുമെങ്കില്‍ സഹകരിക്കുക.'
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഡ്രൈഡേ ഒഴിവാക്കാൻ ബാറുടമകൾ കോഴ നൽകണോ? ഒരു 'സ്മോൾ' ശബ്ദ സന്ദേശം പുറത്ത്
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement