കോട്ടയം: മന്നം ജയന്തി ആഘോഷങ്ങളിൽ ശശി തരൂർ എം പിയെ പങ്കെടുപ്പിക്കുന്നതിനെതിരെ ഹർജി. എറണാകുളം കളമശേരി പള്ളിലാംകര എൻഎസ്എസ് കരയോഗം പ്രസിഡന്റ്
നന്ദകുമാറാണ് ഹർജി നൽകിയത്.
ചങ്ങനാശേരി മുൻസിഫ് കോടതിയിലാണ് ഹർജി നൽകിയത്. ഹർജിയിൽ വിശദീകരണം ആവശ്യപ്പെട്ട് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് കോടതി നോട്ടിസ് നൽകി. ശശി തരൂരിന്റെ ദ ഗ്രേറ്റ് ഇന്ത്യൻ നോവിലിൽ നായർ സ്ത്രികളെ അപമാനിക്കുന്ന പരാമർശത്തിലാണ് ഹർജി നൽകിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.