മദ്യക്കുപ്പികൾ തകർത്ത് വെള്ളത്തിലൊഴുക്കി പള്ളിയിലെ മദ്യവിരുദ്ധ പരിപാടി

Last Updated:

രാവിലെ പള്ളിയിൽ ദിവ്യ ബലിക്കു ശേഷം നടന്ന പരിപാടിയിൽ  ഇടവകയിലെ പുരുഷൻമാർ മദ്യക്കുപ്പി തകർത്തും വെള്ളത്തിലൊഴുക്കിയും പരിപാടിയിൽ പങ്കാളികളായി.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
സ്വാതന്ത്ര്യ ദിനത്തിൽ അരങ്ങേറിയ വെത്യസ്തമായൊരു മദ്യവിരുദ്ധ പരിപാടിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. മദ്യവിമുക്ത ഇടവകയാകാനുള്ള ആഹ്വാനവുമായി തൈക്കാട്ടുശേരി സെയ്ൻ്റ് പോൾസ് പള്ളിയിലാണ് ഇത്തരത്തിലൊരു മദ്യ വിരുദ്ധ യജ്ഞം നടന്നത്.രാവിലെ പള്ളിയിൽ ദിവ്യ ബലിക്കു ശേഷം നടന്ന പരിപാടിയിൽ  ഇടവകയിലെ പുരുഷൻമാർ മദ്യക്കുപ്പി തകർത്തും വെള്ളത്തിലൊഴുക്കിയും പരിപാടിയിൽ പങ്കാളികളായി.
പള്ളിയിലെ വികാരിയും അറിയപ്പെടുന്ന വചനപ്രഘോഷകനുമായ  ഫാ.സ്റ്റാഴ്സൺ കള്ളിക്കാട് ഒരു ഭവന സന്ദർശന വേളയിൽ കാണാനിടയായ സംഭവത്തിൽ നിന്നാണ് ഇത്തരം ഒരു മദ്യവിരുദ്ധ പരിപാടി നടത്തുന്നതിലേക്ക് നയിച്ചത്. വീട്ടിൽ സന്ദർശനം നടത്തവെ ഗൃഹനാഥൻ മദ്യപിച്ചു ബോധമില്ലാതെ കിടക്കുന്നതു വികാരി കാണാനിടയായി. മദ്യപാനം മൂലം ഇയാളുടെ ഭാര്യ അകന്നുകഴിയുകയായിരുന്നു. വികാരി വീട്ടിൽ നിത്യ സന്ദർശനം നടത്തുകയും വികാരിയുടെ ഉപദേശങ്ങൾ മദ്യപാനിയായ ഗൃഹനാഥനിൽ മാറ്റമുണ്ടാക്കുകയും ചെയ്തു. പിന്നീട് മദ്യപാന ശീലം ഉപേക്ഷിക്കണം എന്ന് ആഗ്രഹം പ്രകടിപ്പിച്ച ഇയാളെ വികാരി മുൻകൈയെയെടുത്ത് ലഹരി വിമുക്ത കേന്ദ്രത്തിൽ എത്തിക്കുയും ക്രമേണ ഇയാളുടെ മദ്യപാന ശീലം ഇല്ലാതാകുകയും ചെയ്തു. മദ്യപാന ശീലം നിന്നതോടെ ഭാര്യയും തിരികെയെത്തി. ഇപ്പോൾ ഇയാൾ സുഖ ജീവിതം നയിക്കുന്നു. ഈ അനുഭവമാണ് ഇത്തരം ഒരു പരിപാടി നടത്താൻ പ്രചോദനമായത്. നെസ്റ്റ് ഡയറക്ടർ ഫാ.ടിജോ മുള്ളക്കരയും പരിപാടിയിൽ പങ്കെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മദ്യക്കുപ്പികൾ തകർത്ത് വെള്ളത്തിലൊഴുക്കി പള്ളിയിലെ മദ്യവിരുദ്ധ പരിപാടി
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement