'പുൽവാമ ആക്രമണത്തിൽ പാകിസ്ഥാന് എന്താണ് പങ്ക്? 42 ജവാൻമാരുടെ ജീവൻ ബലി കൊടുത്താണ് ബിജെപി ജയിച്ചത്': ആന്റോ ആന്റണി

Last Updated:

42 ജവാൻമാരുടെ ജീവൻ ബലി കൊടുത്താണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചതെന്നാണ് ആന്റോ ആന്റണിയുടെ ​ആരോപണം

പുൽവാമ ആക്രമണം സംബന്ധിച്ച് ​ഗുരുതര ആ​രോപണവുമായി ആന്റോ ആന്റണി എംപി. 42 ജവാൻമാരുടെ ജീവൻ ബലി കൊടുത്താണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചതെന്നാണ് ആന്റോ ആന്റണിയുടെ ​ഗുരുതര ആരോപണം. ആക്രമണത്തിൽ ബിജെപിക്ക് എന്താണ് പങ്കെന്നും ആന്റോ ആന്റണി ചോദിച്ചു.
''സർക്കാർ അറിയാതെ അത്രയും സ്ഫോടക വസ്തു പുൽവാമയിൽ എത്തില്ലെന്ന് പലരും സംശയിച്ചു. സേനയെ നയിച്ചിരുന്നവരുടെ സംശയം ദുരീകരിച്ചത് ​ഗവർണറായിരുന്ന സത്യപാൽ മാലിക് ആണ്. സ്ഫോടനം കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് ജമ്മു കശ്മീർ ​ഗവർണർ വെളിപ്പെടുത്തി.'' പുൽവാമ സ്ഫോടനത്തിൽ പാകിസ്ഥാന് എന്താണ് പങ്കെന്നും ആന്റോ ആന്റണി എംപി ചോദിച്ചു.
2500 സൈനികരുമായി 78 വാഹനങ്ങളുടെ വ്യൂഹമായാണ് പാക് അതിർത്തിയ്ക്ക് സമീപമുള്ള റോഡിലൂടെ 2019 ഫെബ്രുവരി 14ന് പോയിരുന്നത്. ഇവർക്ക് നേരെ സ്‌ഫോടകവസ്‌തു നിറച്ച കാർ ഇടിച്ചുകയറ്റിയാണ് ആക്രമണമുണ്ടായത്. പാക് ഭീകര സംഘടന ജെയ്ഷെ മുഹമ്മദ് ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.ആദിൽ അഹമ്മദ് ദർ എന്ന തീവ്രവാദിയായിരുന്നു ആക്രമണകാരി. അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കാൻ പോയ സൈനികരാണ് ആക്രമണത്തിനിരയായത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പുൽവാമ ആക്രമണത്തിൽ പാകിസ്ഥാന് എന്താണ് പങ്ക്? 42 ജവാൻമാരുടെ ജീവൻ ബലി കൊടുത്താണ് ബിജെപി ജയിച്ചത്': ആന്റോ ആന്റണി
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement