അനുജിത്തിന്‍റെ ഹൃദയം തോമസിൽ മിടിച്ചു തുടങ്ങി; ഹൃദയമാറ്റ ശസ്ത്രക്രിയ ആദ്യഘട്ടം വിജയകരം
- Published by:Asha Sulfiker
- news18-malayalam
Last Updated:
കഴിഞ്ഞ 14-ന് കൊട്ടാരക്കരയില്‍ വെച്ചുണ്ടായ അപകടത്തെത്തുടര്‍ന്നാണ് അനുജിത്തിന് മരണം സംഭവിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാനത്തിന് തയ്യാറാകുകയായിരുന്നു
തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം കൊച്ചിയില്‍ ഹ്യദയമെത്തിച്ച് നടത്തിയ ശസ്ത്രക്രിയയുടെ ആദ്യഘട്ടം വിജയം. മൂന്ന് മണിക്കൂര്‍ 11 മിനിറ്റ് കൊണ്ട് കൊട്ടാരക്കര സ്വദേശി അനുജിത്തിന്റെ ഹ്യദയം ത്യപ്പൂണിത്തറ സ്വദേശി സണ്ണി തോമസില്‍ മിടിച്ച് തുടങ്ങി.
ഹ്യദയമാറ്റ ശസ്ത്രക്രിയയ്ക്കായി ഒരാളില്‍ നിന്നും ഹ്യദയം വേര്‍പെടുത്തിയാല്‍ 4 മണിക്കൂറിനകം അത് സ്വീകരിക്കുന്ന ആളില്‍ വെച്ച് പിടിപ്പിച്ച് ഹ്യദയമിടിപ്പ് തുടങ്ങണം. അതാണ് ഏറ്റവും വലിയ വെല്ലുവിളിയും. ഈ വെല്ലുവിളിയാണ് ലിസി ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ അതിജീവിച്ചത്. തിരുവനന്തപുരത്ത് നിന്ന് അനുജിത്തിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി മൂന്നേകാല്‍ മണിക്കൂറിനകം അത് സണ്ണി തോമസിന്‍റെ ശരീരത്തില്‍ മിടിച്ച് തുടങ്ങി.
Also Read-അന്ന് ട്രെയിനപകടം തടഞ്ഞ് നൂറുകണക്കിന് ജീവൻ രക്ഷിച്ച അനുജിത്ത് മരണാനന്തരവും ജീവിക്കും; എട്ടു പേരിലൂടെ
advertisement
പോലീസിനായി സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റര്‍ ഇത് രണ്ടാം തവണയാണ് ഹ്യദയമാറ്റ ശസ്ത്രക്രിയയ്ക്ക് വേണ്ടി ഉപയോഗിച്ചത്. ലിസി ഹോസ്പിറ്റലില്‍ നിന്ന് അഭ്യര്‍ത്ഥിച്ച പ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് ഹെലികോപ്റ്റര്‍ യാത്രയ്ക്ക് വഴിയൊരുക്കിയത്. ഗ്രാന്‍റ് ഹയാത്ത് ഹോട്ടല്‍ നിന്ന് ലിസി ഹോസ്പിറ്റല്‍ വരെ 4 കിലോമീറ്റര്‍ മൂന്നര മിനിറ്റ് കൊണ്ടാണ് പോലീസ് അകമ്പടിയോടെ ആംബുലന്‍സ് എത്തിയത്.
TRENDING:ആരാണ് പൂച്ചക്കുഞ്ഞിനെ ജീവനോടെ കത്തിച്ച ക്രൂരൻ? വിവരം നൽകുന്നവർക്ക് 50000 രൂപ വാഗ്ദാനം [NEWS]Covid 19 | അതിർത്തികൾ അടച്ച് കേരളം; ഇതരസംസ്ഥാനങ്ങളിൽനിന്ന് വരുന്നവർക്ക് നിയന്ത്രണം [NEWS]പെൺകുഞ്ഞ് ജനിച്ച വിഷമത്തില്‍ യുവാവ് ജീവനൊടുക്കി; വിവരം അറിഞ്ഞ ഭാര്യ ഹൃദയാഘാതം മൂലം മരിച്ചു [PHOTOS]കഴിഞ്ഞ 14-ന് കൊട്ടാരക്കരയില്‍ വെച്ചുണ്ടായ അപകടത്തെത്തുടര്‍ന്നാണ് അനുജിത്തിന് മരണം സംഭവിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാനത്തിന് തയ്യാറാകുകയായിരുന്നു. അനുജിത്തിന്റെ അവയവങ്ങള്‍ 8 പേര്‍ക്കാണ് ദാനം ചെയ്തത്. ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം തന്നെ എത്തിച്ച അനുജിത്തിന്‍റെ കൈകളും ചെറുകുടലും അമ്യത ഹോസ്പിറ്റലിലാണ് ശസ്ത്രക്രീയ നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 21, 2020 11:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അനുജിത്തിന്‍റെ ഹൃദയം തോമസിൽ മിടിച്ചു തുടങ്ങി; ഹൃദയമാറ്റ ശസ്ത്രക്രിയ ആദ്യഘട്ടം വിജയകരം